കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലിണ്ടറൊന്നിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1638.50 രൂപയായി. ഈ വില നാളെ മുതൽ നിലവിൽ വരും.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് മൊത്തം 177.50 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത. ഇത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസകരമാകും.
എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഇത്തവണയും മാറ്റമില്ല. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. ഗാർഹിക സിലിണ്ടറിന്റെ വില കുറയ്ക്കാത്തതിൽ ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.