ഡാലസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡാലസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പി പി ചെറിയാൻ

ഡാലസ്: അമേരിക്കൻ സ്വാതന്ത്ര്യദിനം ഡാലസ് കേരള അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഓഫ് അമേരിക്ക സ്ഥാപിതമായതിൻ്റെ ഓർമ്മ പുതുക്കി, രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് 1776 ജൂലൈ 4-ന് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിനെ അനുസ്മരിച്ചായിരുന്നു ആഘോഷം.

ജൂലൈ നാലിന് രാവിലെ 10 മണിക്ക് ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് ഡാലസ് ഫോർട്ട് വർത്ത് മേഖലകളിൽ നിന്ന് നിരവധി പേർ ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ ഗാർലൻഡിലുള്ള കേരള അസോസിയേഷൻ ഓഫീസ് പരിസരത്ത് എത്തിച്ചേർന്നു. പതാക ഉയർത്തുന്നതിന് മുൻപായി, കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുട്ടികളും മുതിർന്നവരും ചേർന്ന് സൈക്കിൾ റാലിയും റോളർ സ്കേറ്റിംഗും സംഘടിപ്പിച്ചു.

തുടർന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യമായ അമേരിക്കയിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിന്ന് എത്തിച്ചേർന്ന നമ്മളെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിൻ്റെ വില ആവർത്തിക്കേണ്ടതില്ലെന്ന് പ്രസിഡൻ്റ് പറഞ്ഞു. തുടർന്ന് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൻ്റെ ചരിത്ര പശ്ചാത്തലം അദ്ദേഹം വിശദീകരിക്കുകയും എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുകയും ചെയ്തു.

ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് മാത്യു നൈനാൻ ആശംസാ പ്രസംഗം നടത്തി. തോമസ് ഈശോ, ബോബൻ കൊടുവത്ത്, ജെയ്സി രാജു, വിനോദ് ജോർജ്, സാബു മാത്യു, ഫ്രാൻസിസ് ആംബ്രോസ്, സെബാസ്റ്റ്യൻ പ്രാക്കുഴി, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, രാജൻ ഐസക്, സിജു വി ജോർജ്, ബേബി കൊടുവത്ത്, രാജൻ ചിറ്റാർ, നെബു കുര്യാക്കോസ്, ദീപക് നായർ, മാത്യു കോശി, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങിയവർ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ശേഷം പങ്കെടുത്ത എല്ലാവർക്കും മധുരവിതരണവും പ്രഭാതഭക്ഷണവും ക്രമീകരിച്ചിരുന്നു.

Dallas Kerala Association celebrated American Independence Day

Share Email
LATEST
More Articles
Top