ട്രംപിന് വധ ഭീഷണി: ഭീഷണി മുഴക്കിയത് ഇറാന്‍ പരമോന്നത നേതാവിന്റെ മുന്‍ ഉപദേഷ്ടാവ്

ട്രംപിന് വധ ഭീഷണി: ഭീഷണി മുഴക്കിയത് ഇറാന്‍ പരമോന്നത നേതാവിന്റെ മുന്‍ ഉപദേഷ്ടാവ്

ടെഹ്റാന്‍: ഇറാനു നേരെ അമേരിക്ക നടത്തിയ നീക്കത്തിനു ആഴ്ച്ചകള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വധഭീഷണി. ട്രംപ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയത് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയയുടെ മുന്‍ ഉപദേഷ്ടാവ് മുഹമ്മദ് ജാവാദ് ലാരിജാനിയാണ്.

ട്രംപിന്റെ ഫ്ളോറിഡയിലെ വസതിയില്‍ ഇരുക്കുമ്പോള്‍ ഡ്രോണ്‍ ആക്രമണമുണ്ടായേക്കുമെന്ന ഭീഷണിയാണ് മുഴക്കിയത്.
 വെയില്‍ ഏറ്റുകിടക്കുമ്പോള്‍ ചെറിയ ഡ്രോണ്‍ അദ്ദേഹത്തിന്റെ നാഭിയില്‍ പതിച്ചേക്കാം. വളരെ എളുപ്പമാണിത്

ഇറാനിയന്‍ ടി വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇത്തരത്തിലൊരു  വധഭീഷണി രീതിയിലുള്ള പ്രസ്താവന മുഹമ്മദ് ജാവാദ് ലാരിജാനി നടത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിക്കുകയാണ്.

Death threat to Trump: Former advisor to Iran's supreme leader made the threat
Share Email
Top