ഹ്യൂസ്റ്റണ്‍ : ടെക്‌സാസാസിലുണ്ടായ അതിശക്തമായ പ്രളയത്തെ തുടര്‍ന്നുള്ള മരണ സംഖ്യ ഉയരുന്നു. പ്രാദേശീക മാധ്യമം പുറത്തുവിട്ട കണക്കു പ്രകാരം ഇതുവരെ 82 പേരുടെ മരണം സ്ഥിരീകരിച്ചു. 41 പേരെ കാണാതായതായി. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുരുകയാണ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച്ച പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും ഭയാനകവും അതിശക്തവുമായ പ്രളയമാണ് സംഭവിച്ചതെന്നു ട്രംപ് പ്രതികരിച്ചു.
അതിനിടെ വരും മണിക്കൂറുകളില്‍ ടെക്‌സാസ് മേഖലയില്‍ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന ടെക്‌സാസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാന്‍ മാര്‍ട്ടിന്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമേരിക്കയെ വിറങ്ങലിപ്പിച്ചുകൊണ്ട് അതിഭയാനകമായ മിന്നല്‍ പ്രളയം ഉണ്ടായത്.
ടെക്‌സസിന്റെ മധ്യഭാഗത്തെ ഗ്വാഡലൂപ്പ് നദിക്ക് സമീപം ഉണ്ടായ കനത്ത മഴയും മിന്നല്‍ പ്രളയവുമാണ് വന്‍ ദുരന്തം സമ്മാനിച്ചത്. കര്‍വില്ലിന് സമീപം ഗ്വാഡലൂപ്പ് നദിയില്‍ 20 മുതല്‍ 26 അടി വരെ ജലനിരപ്പ് ഉയര്‍ന്നതോടെ റോഡുകളും പാലങ്ങളും തകര്‍ന്നു. നിരവധി മേഖലകളില്‍ ഗതാഗതം നിലച്ചു.കര്‍ കൗണ്ടിയിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ഇവിടെ മാത്രം 68 പേരാണ് മരിച്ചത് .ഇതില്‍ 40 മുതിര്‍ന്നവരും 28 കുട്ടികളും ഉള്‍പ്പെടുന്നു. അതേസമയം, മിസ്റ്റിക്കില്‍ നിന്നും 10 കുട്ടികള്‍ ഇതുവരെ കാണാതായതായിഅധികൃതര്‍ അറിയിച്ചു.
നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. മഴതുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഏറ്റവും രൂക്ഷമായ നാശമുണ്ടായ കര്‍ കൗണ്ടിയില്‍ പ്രസിഡന്റ് ട്രംപ് മേജര്‍ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍’ പ്രഖ്യാപിച്ചു.
ദേശീയ രക്ഷാസേനകളും ആരോഗ്യസംരക്ഷണ വിഭാഗങ്ങളും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.കാണാതായവര്‍ക്ക് വേണ്ടി ഡ്രോണുകളും മറ്റ് അത്ാധുനീക സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരുകയാണ്.
Death toll from Texas floods rises to 82, dozens still missing