മരണസംഖ്യ ഉയരുന്നു: കണ്ണീരായി ടെക്സസ് മിന്നൽപ്രളയബാധിത മേഖല

മരണസംഖ്യ ഉയരുന്നു: കണ്ണീരായി ടെക്സസ് മിന്നൽപ്രളയബാധിത മേഖല

ടെക്സസ്: ടെക്സസിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 110 ആയി. 160 ലധികം പേരെ കാണാതായതായും വാർത്താ സമ്മേളനത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു

കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. കെർ കൗണ്ടിയിൽ മാത്രം 30 കുട്ടികളടക്കം കുറഞ്ഞത് 87 പേർ കെർ കൗണ്ടിയിൽ മാത്രം മരിച്ചു. 161 പേരെ കാണാതായതായി അറിയാമെന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുറഞ്ഞത് 12 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നും അബോട്ട് പറഞ്ഞു. കൗണ്ടിയിലെ ദുരന്ത പ്രഖ്യാപനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി ദുരിതബാധിത മേഖലയിൽ സഹായങ്ങളുമായുണ്ട്.

തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Death toll rises: Texas flash flood-hit area in tears

Share Email
LATEST
More Articles
Top