പ്രളയ മുന്നറിയിപ്പിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ട്രംപിന് വീഴ്ച്ചയെന്ന രൂക്ഷ വിമര്‍ശനവുമായി ഡമോക്രാറ്റുകള്‍ രംഗത്ത്

പ്രളയ മുന്നറിയിപ്പിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ട്രംപിന് വീഴ്ച്ചയെന്ന രൂക്ഷ വിമര്‍ശനവുമായി ഡമോക്രാറ്റുകള്‍ രംഗത്ത്

വാഷിംഗ്ടണ്‍: ടെക്‌സാസിലെ മിന്നല്‍ പ്രളത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വൈകിയെന്നും ഇതിനു കാരണം ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യങ്ങളാണെന്നും ആക്ഷേപിച്ച് ഡമോക്രാറ്റുകള്‍ രംഗത്ത്. ഫെഡറല്‍ ജീവനക്കാരെ വെട്ടിക്കുറച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ,ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗത ഇല്ലാതാക്കിയതായി ആക്ഷേപം ശക്തമായി.

നാഷ്ണല്‍ വെതര്‍ സര്‍വീസ് സ്റ്റേഷനുകളിലെ ജീവനക്കാരുടെ കുറവ് ഈ പ്രളയത്തിന്റെ പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും ഏതൊക്കെ തരത്തില്‍ ബാധിച്ചുവെന്നതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റും ന്യൂനപക്ഷ നേതാവുമായ സെനറ്റര്‍ ചക്ക് ഷൂമര്‍ വാണിജ്യ വകുപ്പിന്റെ ആക്ടിംഗ് ഇന്‍സ്പെക്ടര്‍ ജനറലിന് കത്ത് എഴുതി. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ദേശീയ കാലാവസ്ഥ സേവനത്തിന്റെ പ്രാദേശിക ഓഫീസുകളില്‍ നിന്നും വേണ്ടത്ര സേവനങ്ങള്‍ ലഭിച്ചില്ലെന്ന ആക്ഷേപവും മുന്നോട്ടു വെച്ചിട്ടുണ്ട്.

ഇതോടെ ടെക്‌സസിലെ മിന്നല്‍ പ്രളയത്തിന്റെ പേരിലുള്ള വിവാദത്തില്‍ വൈറ്റ് ഹൗസ് പ്രതിരോധത്തിലുമായി. ഫെഡറല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍ ആയുധമാക്കിയിരിക്കയാണ്.

കണക്റ്റിക്കട്ടിലെ ഡെമോക്രാറ്റ് സെനറ്റര്‍ ക്രിസ്റ്റഫര്‍ എസ്. മര്‍ഫി രൂക്ഷമായ വിമര്‍ശനമാണ് ട്രംപിനെതിരേ ചൊരിഞ്ഞത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉള്‍പ്പെടെ ജീവനക്കാരെ വെട്ടിക്കുയ്ക്കാനുള്ള ട്രംപിന്റെ ബുദ്ധിശൂന്യമായ നയങ്ങളാണ് സ്ഥിതി കൂടുതല്‍ വഷലാക്കിയതെന്നും കൃത്യമായ കാലാവസ്ഥാ പ്രവചനം വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.

എന്നാല്‍ ഈ പ്രസ്താവനയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തള്ളിക്കളഞ്ഞു.യ നാഷണല്‍ വെതര്‍ സര്‍വീസിന് മതിയായ ജീവനക്കാരുണ്ടെന്നും ‘സമയബന്ധിതവും കൃത്യവുമായ പ്രവചനങ്ങളും മുന്നറിയിപ്പുകളും’ നടപ്പിലാക്കിയെന്നും അവര്‍ പറഞ്ഞു. സംഭവിച്ചതിനെ ‘നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ഒരു വെള്ളപ്പൊക്കം’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.ഡെമോക്രാറ്റുകള്‍ ഇതിനെ ഒരു രാഷ്ട്രീയ കളിയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതൊരു ദേശീയ ദുരന്തമായിരുന്നെന്നു ലീവിറ്റ് പറഞ്ഞു.
ഇതിന്റെ പേരില്‍ ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരില്ലെന്നും ദേശീയ ദുഃഖാചരണ സമയത്ത് ഇത്തരം പ്രസാതവനകള്‍ നടത്തരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Democrats sharply criticize Trump for failing to warn of floods and provide relief efforts
Share Email
Top