ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ധൻകറിനു പകരക്കാരന്‍ ബിജെപിയില്‍ നിന്നു തന്നെയെന്നു സൂചന

ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ധൻകറിനു പകരക്കാരന്‍ ബിജെപിയില്‍ നിന്നു തന്നെയെന്നു സൂചന

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് ബിജെപിയില്‍ നിന്നു .തന്നെയുള്ള ആള്‍ മത്സരിക്കുമെന്നു സൂചന. നിതീഷ് കുമാര്‍,, ഡോ ശശി തരൂര്‍ ഉള്‍പ്പെടെയുളളവരുടെ പേര് ഈ സ്ഥാനത്തേയക്ക് വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പുതിയ വൈസ് പ്രസിഡന്റ് ബിജെപിയില്‍ നിന്നു തന്നെയാകുമെന്ന സൂചന നല്കിയിട്ടുള്ളത്.

ബിജെപി പ്രത്യയശാസ്ത്രവുമായി ബന്ധമുള്ള ആളായിരിക്കും പുതിയ ഉപരാഷ്ട്രപതിയെന്നും കേന്ദ്രമന്ത്രി രാം നാഥ് താക്കൂറിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബിജെപി കേന്ദ്രങ്ങള്‍  വ്യക്തമാക്കുന്നു

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ജഗ്ദീപ് ധന്‍ഖര്‍ രാജിവച്ചതിനെത്തുടര്‍ന്ന് ആരു പിന്‍ഗാമിയാകുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ വ്യാപകമായിട്ടുളളത്. ബിജെപി പ്രസിഡന്റ് ജെപി നദ്ദയുമായി രാം നാഥ് താക്കൂര്‍ കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് താക്കൂറിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ഇത് ഒരു പതിവ് സന്ദര്‍ശനവും കൂടിക്കാഴ്ച്ചയും മാത്രമാമെന്നും ഇതേ കാലയളവില്‍ നിരവധി മറ്റു നേതാക്കളും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും ബിജെപി നേതൃത്വം പറയുന്നു.

അടുത്തു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ നിന്നുള്ള ഒരു നേതാവിനെ ഉപരാഷ്ട്രപതിയായി  തിരഞ്ഞെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താക്കൂറിന്റെ പേര് ഉയര്‍ന്നുവന്നത്. നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേയക്ക് കൊണ്ടുവന്ന് ബീഹാര്‍ ഭരണം ബിജെപി നേടുന്നതിനെക്കുറിച്ചും ചില പ്രചരണങ്ങളും അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു.

അതിനിടെ ധന്‍കറിന്റെ രാജി കേന്ദ്ര സര്‍ക്കാരുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

Dhankar's replacement for the Vice President post is likely to be from the BJP itself
Share Email
LATEST
More Articles
Top