വിമാനത്താവളത്തിൽ 2.5 കോടി രൂപയുടെ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു; ദുബായ് പോലീസ് കണ്ടെത്തി തിരികെ നൽകി

വിമാനത്താവളത്തിൽ 2.5 കോടി രൂപയുടെ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു; ദുബായ് പോലീസ് കണ്ടെത്തി തിരികെ നൽകി

ദുബായ്: ദുബായ് വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട 2.5 കോടി രൂപ (ഏകദേശം 11 ലക്ഷം ദിർഹം) വിലമതിക്കുന്ന വജ്രാഭരണങ്ങൾ ദുബായ് പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. ബംഗ്ലാദേശ് സ്വദേശിയായ ഒരാൾ ബാഗ് മാറി എടുത്തതിനെ തുടർന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ദുബായ് പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വ്യാപാരിക്ക് തുണയായത്.

ദുബായിലെ ഒരു പ്രമുഖ ആഭരണ വ്യാപാരി മറ്റൊരു രാജ്യത്ത് നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു. വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ അടങ്ങിയ നാല് ബാഗുകളാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. പരിശോധനകൾ പൂർത്തിയാക്കി വ്യാപാരി പ്രദർശനം നടക്കുന്ന രാജ്യത്തേക്ക് തിരിച്ചു. എന്നാൽ, അവിടെയെത്തിയപ്പോഴാണ് ഒരു ബാഗ് മാറിപ്പോയതായി ഇദ്ദേഹം മനസ്സിലാക്കിയത്. തുടർന്ന് ഉടൻതന്നെ ദുബായിൽ തിരിച്ചെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു ബംഗ്ലാദേശ് സ്വദേശി ബാഗ് മാറി എടുക്കുന്നത് കണ്ടെത്താനായി. ദുബായ് പോലീസ് വിവരം ബംഗ്ലാദേശ് അധികൃതർക്ക് കൈമാറുകയും, വ്യാപാരി മറ്റൊരു വിമാനത്തിൽ ബംഗ്ലാദേശിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ബംഗ്ലാദേശ് അധികൃതർ മാറിപ്പോയ ബാഗ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. ദുബായ് പോലീസിന്റെ കൃത്യമായ ഇടപെടലിന് വ്യാപാരി നന്ദി രേഖപ്പെടുത്തി.

Diamond jewellery worth Rs 2.5 crores lost at airport; Dubai police recovers it

Share Email
LATEST
More Articles
Top