സംവിധായകൻ കെ. മധുവിനെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു

സംവിധായകൻ കെ. മധുവിനെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു

തിരുവനന്തപുരം: സംവിധായകൻ കെ. മധുവിനെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി നിയമിച്ചു. ഷാജി എൻ. കരുണിൻറെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

കഴിഞ്ഞ മൂന്ന് മാസമായി പകരം ചെയർമാനെ സർക്കാർ നിയമിച്ചിരുന്നില്ല. സിനിമ കോൺക്ലേവ് അടക്കം അടുത്ത പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

ഷാജി എൻ. കരുണിന്റെ ഭരണസമിതിയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു കെ. മധു. സിനിമ വ്യവസായത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്നും പദവി ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും മധു പറഞ്ഞു.

എൺപതുകൾ മുതൽ സിനിമാമേഖലയിൽ സജീവമാണ് കെ മധു. 1986ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 30ലധികം ഫീച്ചർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Director K. Madhu appointed as Chairman of the State Film Development Corporation

Share Email
Top