ന്യൂഡല്‍ഹി: വിവാഹമോചനക്കേസില്‍ പങ്കാളിയുടെ റിക്കാര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്നു സുപ്രീം കോടതി. ജസ്റ്റീസ് ബി.വി.നാഗരത്‌ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് കോടതി ഉത്തരവാണ് റദ്ദാക്കിയത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നടന്ന വിവാഹമോചനക്കേസിന്റെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി വിധി പ്രസ്താവന നടത്തിയത്.മൗലികാവകകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റി നിര്‍ത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യ അറിയാതെ റെക്കോര്‍ഡ് ചെയ്ത സംഭാഷണം തെളിവായി സമര്‍പ്പിച്ചെങ്കിലും ഇത് തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചത്.
വിവാഹ മോചനക്കേസുകളില്‍ പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ റിക്കാര്‍ഡ് ചെയ്യുന്ന ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു
Divorce case: Supreme Court allows spouse’s phone conversations to be admissible as evidence