ഡിജിറ്റൽ സംവിധാനം അതിവേഗം വളരുന്ന ഇന്നത്തെ കാലത്ത്, വിവാഹമോചനം പോലുള്ള ഗൗരവമായ കാര്യങ്ങൾ പോലും വാട്‌സാപ്പ് വഴി അറിയിക്കുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ വാട്‌സാപ്പ് വഴി അയക്കുന്ന ‘തലാക്ക്’ സന്ദേശങ്ങൾക്ക് യുഎഇ നിയമം അംഗീകാരം തരുമോ എന്ന ചോദ്യത്തിന് വ്യക്തത നൽകുകയാണ് ഒരു പുതിയ നിയമ വിശദീകരണം.
ഡിജിറ്റൽ തലാക്ക് സാധുവാകുമോ?
യുഎഇയിലെ പേഴ്സണൽ സ്റ്റാറ്റസ് നിയമപ്രകാരമാണ് വിവാഹമോചനം നിയന്ത്രിക്കുന്നത്. ഈ നിയമത്തിൽ പറയുന്നത് പ്രകാരം, ഭർത്താവ് വാട്‌സാപ്പ് പോലുള്ള ആപ്പുകൾ വഴി ശബ്ദ സന്ദേശമാകാമോ എഴുത്തായാകാമോ ‘തലാക്ക്’ പ്രഖ്യാപിച്ചാൽ അത് നിയമപരമായി അംഗീകരിക്കാവുന്നതാണ്. പക്ഷേ, തലാക്ക് പ്രഖ്യാപിച്ച ശേഷം 15 ദിവസത്തിനുള്ളിൽ കോടതിയിൽ ഔദ്യോഗിക രേഖ സമർപ്പിക്കേണ്ടതുണ്ട്.
പങ്കാളിയിൽ ഒരാൾ വിദേശത്തായാൽ?
ഭർത്താവ് വിദേശത്തായാലും യു.എ.ഇയിൽ നിയമനടപടികൾ ആരംഭിക്കാം. ഇതിനായി ഭർത്താവ് ‘തലാക്ക്’ പ്രഖ്യാപിച്ച രേഖ നോട്ടറി സാക്ഷ്യത്തോടെ അയക്കണം. തുടർന്ന് യു.എ.ഇ എംബസി, വിദേശകാര്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുടെ സാക്ഷ്യങ്ങളും ലഭിക്കണം.
നിയമപരമായ നടപടികൾ നിർബന്ധം
വാട്‌സാപ്പ് വഴി ‘തലാക്ക്’ അറിയിച്ചാലും, അതിന്റെ നിയമസാധുത ഉറപ്പാക്കാൻ എല്ലാ നിയമ നടപടികളും നിർബന്ധമായും പാലിക്കേണ്ടതാണ്. രേഖകളുടെ ശരിതലയും, യു.എ.ഇയുടെ ധാർമ്മികതയ്ക്കും നിയമങ്ങൾക്ക് വിരുദ്ധമല്ല എന്ന ഉറപ്പും വേണ്ടിവരും.
Divorce through a message? UAE laws clarify the process