ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ ട്രംപും

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ ട്രംപും

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും.
വടക്കേ അമേരിക്ക അടുത്ത വർഷം ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ഒരു പൂർവദൃശ്യം ട്രംപിന് ഇതോടെ ലഭിച്ചേക്കും.

ട്രംപും പ്രഥമ വനിത മെലാനിയ ട്രംപുമാണ് മത്സരം കാണാനെത്തുന്നത്. പാരിസ് സെന്റ്-ജെർമെയ്‌നും ചെൽസിയും തമ്മിലാണ് മത്സരം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പെൻസിൽവാനിയയിലെ ബട്‌ലറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ നടന്ന വധശ്രമത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് ട്രംപിന്റെ ഈ യാത്ര എന്നതാണ് ശ്രദ്ധേയമായ കാര്യം.

ALSO READ: അതൊക്കെ പണ്ട്! യൂട്യൂബ് വീഡിയോകൾ ഇനി നിങ്ങളിലേക്കെത്തുക പുതിയ രൂപത്തിൽ

ഈ വർഷം അധികാരമേറ്റതിനുശേഷം ട്രംപിന്റെ യാത്രകളിൽ ഭൂരിഭാഗവും കായിക മത്സരങ്ങൾ കാണാനാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അടുത്തിടെ ന്യൂ ഓർലീൻസിലെ സൂപ്പർ ബൗൾ, ഫ്ലോറിഡയിലെ ഡേറ്റോണ 500, മയാമിയിലും ന്യൂയോർക്കിലും നടന്ന യുഎഫ്സി പോരാട്ടങ്ങൾ, ഫിലാഡൽഫിയയിൽ നടന്ന എൻസിഎഎ ഗുസ്തി ചാമ്പ്യൻഷിപ്പുകൾ എന്നിവ കാണാൻ അദ്ദേഹം എത്തിയിരുന്നു.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി ഊഷ്മളമായ ബന്ധം നിലനിർത്തുന്ന വ്യക്തികൂടിയാണ് ട്രംപ്. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ടൂർണമെന്റിലെ ഒന്നിലധികം മത്സരങ്ങളിൽ പങ്കെടുക്കാൻ താൻ പദ്ധതിയിടുന്നുണ്ടെന്നും ട്രംപ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ENGLISH NEWS SUMMARY: Trump is attending the FIFA Club World Cup final

Share Email
LATEST
Top