ഇനി സോക്കർ ഇല്ല! ട്രംപിനിഷ്ടം ഫുട്ബോൾ; ആ മാറ്റം ഉടനെന്ന സൂചനയോ?

ഇനി സോക്കർ ഇല്ല! ട്രംപിനിഷ്ടം ഫുട്ബോൾ; ആ മാറ്റം ഉടനെന്ന സൂചനയോ?

യൂറോപ്യൻ ഫുട്ബോളിനെ “സോക്കർ” എന്നാണ് യുഎസ് പണ്ട് മുതലേ വിളിച്ചുവന്നിരുന്നത്. എന്നാൽ അതിനി വേണ്ട, സോക്കർ എന്നതിന് പകരം ഇനി ഫുട്ബോൾ തന്നെ മതിയെന്ന് പറഞ്ഞിരിക്കുകയാണ് ഡോണൾഡ് ട്രംപ്. കായിക ഇനത്തിന്റെ പേര് സോക്കറിൽ നിന്ന് ഫുട്‌ബോള്‍ എന്നാക്കി മാറ്റാൻ താൻ ആലോചിക്കുന്നുവെന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാനെത്തിയപ്പോൾ ആഗോള സ്‌പോർട്‌സ് സ്ട്രീമറായ DAZN TVയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “നമുക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.അവർ അതിനെ ‘ഫുട്ബോൾ’ എന്ന് വിളിക്കുന്നു, പക്ഷേ നമ്മൾ അതിനെ ‘സോക്കർ’ എന്ന് വിളിക്കുന്നു, ആ മാറ്റം വളരെ എളുപ്പത്തിൽ വരുത്താൻ കഴിയും. അത് കാണാൻ വളരെ സന്തോഷമുണ്ട്,”- എന്നായിരുന്നു ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിനിടെ ട്രംപ് മാധ്യമത്തോട് പറഞ്ഞത്.

യൂറോപ്പിലടക്കം “ഫുട്ബോൾ” എന്ന പദം ഈ കായിക ഇനത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും യു.എസ്., കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ സാധാരണയായി “സോക്കർ” എന്നാണ് ഗെയിമിനെ വിളിക്കുന്നത്. പേര് മാറ്റുന്നതിൽ ട്രംപ് എത്രത്തോളം ഗൗരവമുള്ളയാളാണെന്ന് കാണേണ്ടതുണ്ട്. ബ്രിട്ടീഷുകാർ “ദി ബ്യൂട്ടിഫുൾ ഗെയിം” എന്ന് വിളിക്കുന്നതിന്റെ പിഴവ് അദ്ദേഹം തീർച്ചയായും മനസ്സിലാക്കിയതായി തോന്നുന്നുവെന്ന് വേണം പുതിയ നീക്കത്തിലൂടെ കരുതാനെന്നാണ് ട്രംപിൻ്റെ ഈ നീക്കത്തിലെ പലരുടേയും നിരീക്ഷണം.

ട്രംപിൻ്റെ ഇക്കാര്യത്തിലെ പ്രതികരണം കാണാം:

Share Email
Top