ഫൊക്കാന സ്ഥാപക പ്രസിഡൻ്റ് ഡോ.എം. അനിരുദ്ധന്റെ സംസ്കാരം ഇന്ന് (ഞായർ ) ഷിക്കാഗോയില്‍

ഫൊക്കാന സ്ഥാപക പ്രസിഡൻ്റ് ഡോ.എം. അനിരുദ്ധന്റെ സംസ്കാരം ഇന്ന് (ഞായർ ) ഷിക്കാഗോയില്‍

ഷിക്കാഗോ: ഫൊക്കാന സ്ഥാപക പ്രസിഡന്റും നോര്‍ക്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന
ഡോ.എം. അനിരുദ്ധന്റെ സംസ്കാരം ഇന്ന് ഷിക്കാഗോയില്‍. പൊതുദർശനം ഇന്ന് ഞായറാഴ്ച 12 മണി മുതൽ 4മണിവരെ (Modell Funeral Home & Cremation Services, 7710 S Cass Ave , Darien, IL 60561)

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനകീയനായ വ്യക്തിയെന്ന വിശേഷണത്തോടെ ഓര്‍മയാകുന്ന ഡോ. അനിരുദ്ധന്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. ലോകകേരള സഭയില്‍ തുടക്കം മുതല്‍ അംഗമാണ്.

ആണവ രസതന്ത്രം പഠിക്കാന്‍ മൂന്ന് പതിറ്റാണ്ടുമുമ്പ് യുഎസിലെത്തിയ ഇദ്ദേഹം. അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ പിന്നീട് ന്യൂട്രീഷനല്‍ കെമിസ്ട്രിയില്‍ പ്രാവീണ്യം നേടുകയായിരുന്നു. അനിരുദ്ധന്‍ എസ്സെന്‍ ന്യൂട്രീഷന്‍ കോര്‍പറേഷന്‍ എന്ന വന്‍ വ്യവസായത്തിലൂടെ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം ലോകത്തിലെ പ്രമുഖ പോഷകാഹാര ഉല്‍പാദകരായ സാന്‍ഡോസിന്റെ ഗവേഷണ വിഭാഗം തലവനായാണ് അനിരുദ്ധന്റെ അമേരിക്കന്‍ ജീവിതം തുടങ്ങുന്നത്.

Dr. M. Aniruddhans wake service on Sunday in Chicago

Share Email
LATEST
More Articles
Top