ഭക്തശ്രീ അവാർഡിന് ഡോ.പോൾ പൂവ്വത്തിങ്കലും രാമകീർത്തി അവാർഡിന് ഡോ. പുത്തേഴത്ത് രാമചന്ദ്രനും അർഹരായി

ഭക്തശ്രീ അവാർഡിന് ഡോ.പോൾ പൂവ്വത്തിങ്കലും രാമകീർത്തി അവാർഡിന് ഡോ. പുത്തേഴത്ത് രാമചന്ദ്രനും അർഹരായി

വടക്കാഞ്ചേരി: സൗഹൃദം സെൻ്റർ മികച്ച ആദ്ധ്യാത്മിക സാംസ്കാരിക പ്രവർത്തകന് നല്കുന്ന ഭക്തശ്രീ അവാർഡിന് പ്രശസ്ത സംഗീതജ്ഞനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ഫാ.പോൾ പൂവ്വത്തിങ്കലും പ്രശസ്തരാമായണ വൈജ്ഞാനികർക്ക് നല്കുന്ന രാമകീർത്തി അവാർഡിന് പ്രശസ്ത സാഹിത്യ പണ്ഡിതനും നിരൂപകനുമായ ഡോ. പുത്തേഴത്ത് രാമചന്ദ്രനും അർഹരായി.

പ്രശസ്തി ഫലകവും 5001 രൂപയുമാണു് അവാർഡ്. ജൂലായ് 26ന് രാവിലെ 10 മുതൽ അമ്പിളി ഭവനിൽ നടത്തുന്ന ഏകദിന രാമായണ സെമിനാറിൽ വച്ച് ഡയറക്റ്റർ പ്രൊഫ.പുന്നക്കൽ നാരായണൻ അവാർഡുകൾ സമ്മാനിക്കും.

പ്രശസ്ത സിനി സീരിയൽ നടൻ എൻ.നന്ദകിഷോർ സെമിനാർ ഉദ്ഘാടനം ചെയ്യും. സൗഹൃദം സൊസൈറ്റി പ്രസിഡണ്ട് ഇ .സുമതി കുട്ടി അദ്ധ്യക്ഷത വഹിക്കും.വിവിധ രാമായണ ഗ്രന്ഥങ്ങളുടെ പ്രദർശനവും വില്പനയും സെമിനാറിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് കൺവീനർ ടി.എൻ.നമ്പീശൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഉഷ രാമചന്ദ്രൻ എന്നിവർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Dr. Paul Poovathingal Selected for Bhaktashree Award, Dr. Puthurath Ramachandran Chosen for Ramakeerthi Award

Share Email
LATEST
Top