വാഷിംഗ്ടണ്‍: @realDonaldTrump എപ്സ്റ്റീന്‍ ഫയലുകളില്‍ ഉണ്ടെന്നും അത് പരസ്യമാക്കാത്തതിന്റെ യതാര്‍ഥ കാരണം അതാണെന്നുമുള്ള ട്രംപിന്റെ മുന്‍കാല വിശ്വസ്ഥനും അമേരിക്കന്‍ ശതകോടീശ്വരനുമായ ഇലോണ്‍ മകസ്‌കിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ട്രംപിന്റെ എതിരാളികള്‍. ട്രംപും മക്‌സും തമ്മില്‍ പൂര്‍ണമായും ഇടയാന്‍ കാരണമായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെക്കുറിച്ച് രൂക്ഷമായ വാഗ്വാദം നടന്ന സമയത്താണ് ട്രംപിനെ പൂര്‍ണമായും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ട്വീറ്റ് മക്‌സ് നടത്തിയത്.
യതാര്‍ഥ ട്രംപ് എപ്സ്റ്റീന്‍ ഫയലില്‍ ഉണ്ടെന്നും അതുകൊണ്ടു മാത്രമാണ് അവ പരസ്യമാക്കാത്തതെന്നുമായിരുന്നു മക്‌സിന്റെ ട്വീറ്റ്. എപ്സ്റ്റീന്‍ വിഷയത്തില്‍ നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മിലുള്ള വിവാദം വീണ്ടും രൂക്ഷമായതോടെയാണ് മസ്‌കിന്റെ പഴയ ട്വീറ്റ് വീണ്ടും കുത്തിപ്പൊക്കുന്നത്.
നീതിന്യായ വകുപ്പിന്റെ ഫയലുകളുടെ അവലോകനത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രസിഡന്റിനോട് വിശദീകരിച്ചതായും അവയില്‍ അദ്ദേഹത്തിന്റെ പേര്ഉള്ളതായി പറഞ്ഞതായും സിഎന്‍എന്നും ദി വാള്‍ സ്ട്രീറ്റ് ജേണലും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ പ്രസിഡന്റ് ട്രംപ് എന്തെങ്കിലും തെറ്റ് ചെയ്തതിന് തെളിവുകളൊന്നുമില്ലെന്ന് വൈറ്റ് ഹൗ്‌സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 2003ല്‍ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തില്‍ ട്രംപ് എപ്സ്റ്റീന് എഴുതിയതായി ആരോപിക്കപ്പെടുന്ന അശ്ലീല ജന്മദിന കത്തുകളെക്കുറിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘@ealDonaldTrump’ is in the Epstein files, that’s the real reason they weren’t made public, Musk’s tweet is causing controversy again