അലാസ്‌ക: യുഎസ് സംസ്ഥാനമായ അലാസ്‌കയില്‍ ശക്തമായ ഭൂകമ്പം. ബുധനാഴ്ചയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇത് പിന്നീട് പിൻവലിച്ചു. സാന്‍ഡ് പോയിന്റ് ദ്വീപ് പട്ടണത്തിന് ഏകദേശം 54 മൈല്‍ (87 കിലോമീറ്റര്‍) തെക്ക് ഭാഗത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കന്‍ അലാസ്‌കയ്ക്കും അലാസ്‌ക ഉപദ്വീപിനുമാണ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു
മുമ്പ് 1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്‌കയെ ബാധിച്ചിരുന്നു. വടക്കേ അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇത്. അലാസ്‌ക ഉള്‍ക്കടല്‍, യുഎസ് പടിഞ്ഞാറന്‍ തീരം, ഹവായ് എന്നിവിടങ്ങളില്‍ എത്തുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
Earthquake in Alaska no damage reported