ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രവ രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ഒന്‍പതോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം സെക്കന്‍ഡുകള്‍ നീണ്ടു നിന്നതായി ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂഡല്‍ഹി, നോയിഡ, ഘാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലുമുണ്ടായി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ന്യൂഡല്‍ഹിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഝജ്ജാര്‍. ഹരിയാണയിലെ സോണിപത്, റോഹ്തക്, ഹിസാര്‍ എന്നിവിടങ്ങളിലും പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ അതിശക്തമായ മഴയാണ് പെയ്തിറങ്ങിയത്. അതിനു ശേഷമാണ് ഇന്ന് ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂഡല്‍ഹി പോലീസ് നല്കിയ വിവരം അനുസരിച്ച് ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തില്‍ യാതൊരു നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂചലനത്തെ തുടര്‍ന്ന് ദേശീയ ദുരന്തപ്രതികരണ സേന (NDRF) ജനങ്ങള്‍ക്ക് സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നല്‍കി.
Earthquake in Jhajjar, Haryana: Tremors felt in Delhi too