ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വ്യാപക പരിശോധന നടത്തി. എസ്.ബി.ഐ. റിലയൻസ് കമ്യൂണിക്കേഷൻസിനെ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. അനിൽ അംബാനിയുടെ റിലയൻസ് നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. രാജ്യത്തെ അമ്പതോളം സ്ഥലങ്ങളിൽ ഇ.ഡി. പരിശോധനയുണ്ടെന്നാണ് റിപ്പോർട്ട്. യെസ് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും റെയ്ഡ് നടന്നതെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ഉൾപ്പെടെ അനിൽ അംബാനിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വിവിധ അന്വേഷണ, റെഗുലേറ്റിങ് ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. പരിശോധന നടത്തിയത്. നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിനായി ഇ.ഡി. തേടിയിട്ടുണ്ട്. സി.ബി.ഐയും ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യെസ് ബാങ്കിൽ നിന്ന് 2017-ൽ എടുത്ത 3000 കോടി രൂപയുടെ വായ്പകളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി. അറിയിച്ചു. വായ്പ അനിൽ അംബാനിക്ക് നൽകുന്നതിന് മുമ്പ് ബാങ്കിന്റെ പ്രൊമോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിയെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. റിലയൻസിന്റെ പല കമ്പനികളുടെയും വരുമാനത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവിന് പിന്നിലും തട്ടിപ്പാണെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അതേസമയം, അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് 14,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വൃത്തങ്ങൾ വ്യക്തമാക്കിയതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആർ.ബി.ഐ. മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചത്. കാനറ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും കബളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ കമ്പനികളിലും യെസ് ബാങ്കിലും ഇ.ഡി. പരിശോധന നടത്തിയിട്ടുണ്ട്. ഡൽഹിയിലെയും മുംബൈയിലെയും കമ്പനികളിലാണ് ഇ.ഡി. പരിശോധന നടത്തിയത്. നാഷണൽ ഹൗസിങ് ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം റെഗുലേറ്ററി ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.ബി.ഐ. ഫയൽ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നടപടി.
അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മുതിർന്ന ബിസിനസ് എക്‌സിക്യൂട്ടീവുകളുടെ ഓഫീസുകളിലും പരിശോധന നടത്തി. പൊതു ഫണ്ട് വകമാറ്റുന്നതിനുള്ള ആസൂത്രിത നീക്കത്തിന് തെളിവുകൾ ലഭിച്ചെന്നും ഇ.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു. യെസ് ബാങ്കിൽ നിന്ന് 2017-2019 കാലയളവിൽ എടുത്ത 3000 കോടി രൂപയുടെ വായ്പകളുടെ നിയമവിരുദ്ധമായ വകമാറ്റം സംബന്ധിച്ചാണ് അന്വേഷണം. എസ്.ബി.ഐയിലും അനിൽ അംബാനി ഗ്രൂപ്പിന് 3000 കോടി രൂപയുടെ ബാധ്യതയുണ്ട്.
നേരത്തെ വിദേശനാണ്യ വിനിമയവുമായി ബന്ധപ്പെട്ട കേസിലും 2020-ൽ യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിനെതിരായുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനിൽ അംബാനിയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലധികം വരുന്ന വെളിപ്പെടുത്താത്ത ഫണ്ടുകളിൽ നിന്ന് 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2022 ഓഗസ്റ്റിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞ വർഷം ബോംബെ ഹൈക്കോടതി അനിൽ അംബാനിക്ക് ഇളവ് നൽകിയിരുന്നു.
അതേസമയം, റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെയും ഡൽഹിയിലെയും സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തുന്ന പശ്ചാത്തലത്തിൽ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ കനത്ത തകർച്ചയാണ് നേരിട്ടത്. മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, ഉപകമ്പനിയായ റിലയൻസ് പവർ എന്നിവയുടെ ഓഹരികൾ 5% വീതം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലായി.
ഒരു ഓഹരി ഒരു പ്രവൃത്തിദിനം നേരിട്ടേക്കാവുന്ന ഇടിവിന് പരിധി നിശ്ചയിച്ച് നിയന്ത്രിക്കുന്നതാണ് ലോവർ സർക്യൂട്ട്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനും റിലയൻസ് പവറിനും ഇത് 5 ശതമാനമാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരിവില 360.05 രൂപയിലും റിലയൻസ് പവർ 59.70 രൂപയിലുമാണ് വ്യാപാരം ചെയ്യുന്നത്. ഇരു കമ്പനികളുടെയും ഓഹരികൾ ഇന്ന് തുടക്കം മുതൽ നഷ്ടത്തിലായിരുന്നു.
പ്രതിസന്ധികളിൽ നിന്ന് മെല്ലെ കരകയറുന്നതിനിടെയാണ് അനിൽ അംബാനിക്കും റിലയൻസ് ഗ്രൂപ്പിനും കനത്ത ആഘാതവുമായി ഇ.ഡി.യുടെ റെയ്ഡ്. അനിൽ അംബാനിക്ക് കുരുക്ക് മുറുക്കി സി.ബി.ഐ. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഇ.ഡി.
ED raids Anil Ambani’s firms: 14,000 crore loan fraud suspected