ഇലക്ട്രിക് വാഹന ബാറ്ററികളുടെ കയറ്റുമതിയിൽ നിയന്ത്രണം: ചൈനയുടെ പുതിയ നീക്കം

ഇലക്ട്രിക് വാഹന ബാറ്ററികളുടെ കയറ്റുമതിയിൽ നിയന്ത്രണം: ചൈനയുടെ പുതിയ നീക്കം

ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ മുൻനിരയിൽ ഉള്ള ചൈന, ഇപ്പോൾ അതിന്റെ പ്രധാന സാങ്കേതികവിദ്യകളായ ബാറ്ററി സാങ്കേതികതയും ലിഥിയം ഉത്പാദന വിദ്യകളും കയറ്റുമതി ചെയ്യുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നു.ആഗോള ഇലക്ട്രിക് വാഹന വ്യവസായരംഗത്ത് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാണ് രാജ്യം ഇത്തരമൊരു ത്വീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

ഇത് ചെറിയ ഇലക്ട്രിക് വാഹന കമ്പനികൾക്ക് വലിയ തിരിച്ചടിയാകാം. ചൈന ലോകത്തിലെ ഏറ്റവും വലിയ അപൂർവധാതു (റെയർ എർത്ത് എലമെന്റസ്) ശേഖരം ഉള്ള രാജ്യമാണ്. ഇതിനൊപ്പം ബാറ്ററി നിർമ്മാണത്തിൽ മറ്റു രാജ്യങ്ങളെക്കാൾ മികച്ച നിലവാരം ചൈനയ്ക്കുണ്ട്.

ഈ നിയന്ത്രണം പ്രകാരം, ബാറ്ററി സാങ്കേതിക വിദ്യകളെ ചൈനീസ് അതിര്‍ത്തിക്കു പുറത്തേക്ക് മാറ്റാൻ പ്രത്യേക ലൈസൻസ് വേണ്ടിവരും. അതായത്, മറ്റ് രാജ്യങ്ങളുമായുള്ള പങ്കാളിത്തം പോലും ഇനി സാധിക്കാനാവില്ല.

ഇതോടെ, ചൈനീസ് ബാറ്ററികളിൽ ആശ്രയിക്കുന്ന ചെറിയ കമ്പനികൾക്ക് പുതിയ പ്രതിസന്ധി വരും. ഇലക്ട്രിക് വാഹന വ്യവസായത്തിൽ അതിന്റെ മേധാവിത്വം നിലനിര്‍ത്താനാണ് ചൈനയുടെ ഈ നീക്കം.

Export restrictions on electric vehicle batteries: China’s new move

Share Email
Top