ബോളിവുഡ് പ്രമുഖ താരം സഞ്ജയ് ദത്തിനു തന്റെ സ്വത്ത് മുഴുവൻ എഴുതിവെച്ച ഒരു ആരാധികയെക്കുറിച്ചുള്ള വാർത്ത വീണ്ടും ചർച്ചയാകുകയാണ്. മുംബൈ സ്വദേശി നിഷ പാട്ടീൽ എന്ന വീട്ടമ്മ, 2018-ൽ തന്റെ ഏകദേശം ₹72 കോടി രൂപയുടെ സ്വത്തുക്കൾ സഞ്ജയ് ദത്തിന് വേണ്ടി നിയമപരമായി രേഖപ്പെടുത്തി.
62-കാരിയായ നിഷ സഞ്ജയ് ദത്തിന്റെ വലിയ ആരാധനയായിരുന്നു, പക്ഷേ അവർ ഒരിക്കലും നേരിൽ അദ്ദേഹത്തെ കണ്ടിട്ടില്ല . മാരകമായ രോഗം ബാധിച്ച് ജീവിച്ചു കൊണ്ടിരുന്ന നിഷ, തന്റെ അന്ത്യം അടുത്തിരിക്കെ സ്വന്തം പേരിലുള്ള ഫ്ലാറ്റ് അടക്കമുള്ള സ്വത്തുക്കൾ ദത്തിനായി എഴുതി വെച്ചു.
കേർളി ടെയ്ൽസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ വിവരം സഞ്ജയ് ദത്ത് സ്ഥിരീകരിച്ചു. സംഭവത്തിൽ അതീവ മനോഹലായ പ്രതികരണമാണ് താരം പങ്കുവെച്ചത്: സ്വത്ത് സ്വീകരിക്കില്ല, മാത്രമല്ല, അത് നിഷയുടെ കുടുംബത്തിന് തിരികെ നൽകി എന്നാണ് അദ്ദേഹം പറഞ്ഞത്.
“ഞാൻ അവളെ ഒരിക്കലും കണ്ടിട്ടില്ല. ഈ സംഭവം എന്നെ വളരെയധികം വിഷമിപ്പിച്ചു. ഞാൻ ഒന്നും അവകാശപ്പെടുന്നില്ല,” എന്ന് ദത്ത് വ്യക്തമാക്കി.
മലബാർ ഹില്ലിലെ ത്രിവേണി അപ്പാർട്ട്‌മെന്റിലെ ഒരു മൂന്ന് മുറി ഫ്ലാറ്റ് ഉൾപ്പെടെയുള്ളവയാണ് നിഷ പാട്ടീൽ സഞ്ജയ് ദത്തിന് വേണ്ടി എഴുതിവെച്ചത്. മരണശേഷം ആണ് ഈ വിവരം കുടുംബാംഗങ്ങൾ കണ്ടെത്തിയത്.
Fan Wills ₹72 Crore Property to Sanjay Dutt; Actor Says He Returned It