ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍

ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍

ലോസാഞ്ചലസ്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ നടത്തപ്പെടും. 18 ന് ആഘോഷമായ തിരുനാള്‍ കൊടിയേറ്റിനു ശേഷം ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും .ഇടവകയിലെ മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയായിരിക്കും അന്ന് കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. ഷിന്റോ സെബാസ്റ്റ്യന്‍, ഫാ. ബിനോയ് നരമംഗലത്ത്, ഫാ. ബിബിന്‍ എടശേരി, ഫാ.ദേവസി പൈനാടത്ത്, ഫാ. ഷിജു മോന്‍ തോട്ടപ്പുറത്ത്, ഫാ. ദിലീപ് സെബാസ്റ്റ്യന്‍, ഫാ. ജിജോ ജോസഫ് എന്നീ വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനക്കും മുഖ്യകാര്‍മികത്വം വഹിക്കും.
ജൂലൈ 26 ശനിയാഴ്ച ഫാ. അഖില്‍ തോമസ് പച്ചിക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും, നൊവേനയും അതേത്തുടര്‍ന്ന് സ്നേഹവിരുന്നും യുവജനങ്ങളുടെ കലാപരിപാടിയും നടത്തും. പ്രോഡിഗ്വല്‍ മ്യൂസിക് നയിക്കുന്ന സംഗീതവിരുന്നുമുണ്ടാകും.

27 ന് ഫൊറോന വികാരി ഫാ. ക്രിസ്റ്റി പറമ്പ് കാട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണം. പ്രദക്ഷിണത്തിനു ശേഷം ചെണ്ടമേളവും സ്നേഹവിരുന്നും . 28ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അനുബന്ധിച്ച് കൊടിയിറങ്ങുന്നതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ സമാപിക്കും. തിരുനാളിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേല്‍, ട്രസ്റ്റിമാരായ ഷാജി മറ്റപ്പള്ളി, ജോജോ ജോസ്, തിരുനാള്‍ കണ്‍വീനര്‍ ഷെല്ലി മേച്ചേരി എന്നിവര്‍ നേതൃത്വം നല്കുന്നു

വാര്‍ത്ത: മനു തുരുത്തിക്കാടന്‍

Share Email
Top