ഷിബു കിഴക്കേകുറ്റ്
മിസ്സിസാഗ: കേരളത്തിന്റെ സഹനപുത്രിയും മിസ്സിസാഗ കത്തീഡ്രല്‍ ഇടവകയുടെ മധ്യസ്ഥയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 27 വരെ നടത്തും. ജൂലൈ 18 വെള്ളിയാഴ്ച തിരുനാളിന് കൊടിയേറ്റും. 18 മുതല്‍ 26 വരെ എല്ലാദിവസവും ദിവ്യബലിയും നൊവേനയും നടത്തും.

18 നു രാത്രി ഏഴിന് കത്തീഡ്രല്‍ വികാരി ഫാ.അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തും. തുടര്‍ന്ന് മാനന്തവാടി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയിലും നൊവേനയും. അന്നേ ദിനത്തിലെ ദിവ്യബലി മരണപ്പെട്ടവരെ അനുസ്മരിച്ചുളളതാണ്.
19 ന് കുട്ടികള്‍ക്ക് ഉള്ള പ്രത്യേക ദിനമായി ആചരിക്കുന്നു. രാവിലെ ഒന്‍പതിന് ഫാ. ഹരോള്‍ഡ് ജോസിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും നൊവേനയും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ വാഹനങ്ങള്‍ വെഞ്ചരിക്കുന്നതുമാണ്. ജൂലൈ 20 ഗ്രാന്‍ഡ് പേരന്റ്സ് ആന്‍ഡ് എല്‍ഡേഴ്സ് ഡേ ആയി ആചരിക്കുന്നു.
രാവിലെ 8:30 ന് മുന്‍ വികാരി ഫാ. ജേക്കബ് എടക്കളത്തൂര്‍ അച്ചന്റെ നേതൃത്വത്തില്‍ ദിവ്യബലി തുടര്‍ന്ന് ഇടവകയിലെ മുതിര്‍ന്നവരെ ആദരിക്കും.21 ന് ‘ദൈവവിളി ദിനം’ ആയി ആചരിക്കുന്നു. രൂപതയുടെ വൊക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് സാമൂവല്‍ അക്കരപറ്റിയേക്കലിന്റെ കാര്‍മികത്വത്തില്‍ വൈകുന്നേരം ഏഴിന് ദിവ്യബലിയും നൊവേനയും .
ജൂലൈ 22 ‘ആരോഗ്യ പ്രവര്‍ത്തകരുടെയും നഴ്സുമാരുടെയും ദിനം’ ആയി ആചരിക്കുന്നു. വൈകുന്നേരം ഏഴിന് രൂപത മതബോധന ഡയറക്ടര്‍ ഫാ. ജോര്‍ജ് തുരുത്തിപ്പള്ളിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും. 23 ന് തൊഴിലാളി ദിനമായി ആയി ആചരിക്കും. വൈകുന്നേരം ഏഴിന് ദിവ്യബലിയ്ക്കും നൊവേനയ്ക്കും കത്തീഡ്രല്‍ ഇടവക അസിസ്റ്റന്റ് വികാരി ഫാ. സിജോ ജോസ് അരിക്കാട്ട് കാര്‍മികത്വം വഹിക്കും.
ജൂലൈ 24 ‘യുവജന ദിനം ആയി’ ആചരിക്കുന്നു. വൈകുന്നേരം ഏഴിന് ഫാ. ഷാജി മണ്ടപകത്തികുന്നേല്‍ സി എസ് സി (നാഷണല്‍ ഡയറക്ടര്‍, ഹോളി ക്രോസ്സ് ഫാമിലി മിനിസ്ട്രിസ് കാനഡ) യുടെ കാര്‍മികത്വത്തില്‍ ദിവ്യബലി.
25 ന് ദിവ്യ കാരുണ്യ ദിനമായി ആചരിക്കുന്ന പ്രത്യേക ദിവസത്തില്‍ വൈകുന്നേരം ഏഴിന് രൂപം എഴുന്നള്ളിക്കല്‍ .തുടര്‍ന്ന് ഫാ. ബോബി ജോയി മുട്ടത്തുവലയിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. സിജോ ജോസ് അരിക്കാട്ട് നേതൃത്വം നല്‍കുന്നു.
26 ശനി കുടുംബ ദിനം ആയി ആചരിക്കുന്നു. വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച’ നടത്തപ്പെടുന്നു. തുടര്‍ന്നു സമര്‍പ്പിയ്ക്കപ്പെടുന്ന ദിവ്യബലിയ്ക്കും നൊവേനയ്ക്കും മുഖ്യകാര്‍മികത്വം വഹിക്കുന്നത് മിസിസാഗ രൂപതാ വികാരി ജനറാള്‍ ഫാ. പത്രോസ് ചമ്പക്കര ആണ്. അന്നേ ദിവസം വിശുദ്ധ കുര്‍ബാനയോടൊപ്പം ഇടവകയിലെ കുടുംബങ്ങളെ സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം ഏഴിന് ഇടവക സമൂഹത്തിലെ വിവിധ സംഘടനകളുടെയും ഫാമിലി യൂണിറ്റുകളുടെയും നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 27 ന് രാവിലെ 8:30 ന് വിശുദ്ധ കുര്‍ബാന, കത്തീഡ്രല്‍ ഇടവക വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയിലിന്റെ കാര്‍മികത്വത്തില്‍.
10:30 ആഘോഷമായ തിരുനാള്‍ കുര്‍ബാന, മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്നോടുകൂടി തിരുനാള്‍ സമാപിക്കും.
ജൂലൈ 25, 26, 27 തീയതികളില്‍ കഴുന്ന്, മുടി എന്നിവ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
Feast of St. Alphonsus at Mississauga Cathedral from July 18 to 27