വളവും ഫാർമസ്യൂട്ടിക്കലും: ഇന്ത്യ-സൗദി ബന്ധം പുതിയ പാതയിൽ

വളവും ഫാർമസ്യൂട്ടിക്കലും: ഇന്ത്യ-സൗദി ബന്ധം പുതിയ പാതയിൽ

ഇന്ത്യയും സൗദി അറേബ്യയും വളങ്ങളും രാസവസ്തുക്കളുമായി ബന്ധപ്പെട്ട മേഖലകളിൽ സഹകരണം ശക്തമാക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയും രാസവളവകുപ്പ് മന്ത്രിയുമായ ജെ.പി. നദ്ദ കഴിഞ്ഞ ദിവസം ദമ്മാമിലേക്കും റിയാദിലേക്കുമുള്ള രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തി.

റിയാദിൽ സൗദി വ്യവസായ, ഖനനവകുപ്പ് മന്ത്രി ബന്ദർ അൽ ഖൊരൈഫുമായി നദ്ദ ചർച്ച നടത്തി. വളം, പെട്രോകെമിക്കൽ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള വഴികളാണ് ഇവരിൽ കൂടിയ ചര്‍ച്ചയിൽ പ്രധാന വിഷയമായത്.

സൗദി കമ്പനി മാഅദെൻ (Maaden) ഇന്ത്യയിലെ IPL, KRIBHCO, CIL എന്നീ കമ്പനികളുമായി ഡൈ-അമ്മോണിയം ഫോസ്ഫേറ്റ് (DAP) വളം വർഷംതോറും 3.1 മില്ല്യൺ മെട്രിക് ടൺ വിതരണം ചെയ്യുന്നതിന് കരാറിൽ ഒപ്പുവച്ചു. ഈ കരാർ 2025-26 മുതൽ അഞ്ചുവർഷത്തേക്ക് ബാധകമാണ്, ആവശ്യമായാൽ അത് അഞ്ചുവർഷത്തേക്ക് കൂടി നീട്ടാൻ കഴിയും.

2024-25 സാമ്പത്തിക വർഷത്തിൽ സൗദിയിൽ നിന്ന് ഇന്ത്യയുടെ DAP വളം ഇറക്കുമതി 1.9 മില്ല്യൺ മെട്രിക് ടണായി, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17% വർദ്ധിച്ചു.

കൃഷിയുടെ ഉത്പാദനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ ഇന്ത്യക്ക് അനുയോജ്യമായ വളങ്ങൾ വികസിപ്പിക്കാൻ സംയുക്ത ഗവേഷണത്തിനും ആലോചനകൾ നടന്നു.

സൗദി അറേബ്യയുടെ എനർജി മന്ത്രി അബ്‌ദുൽ അസീസ് ബിൻ സൽമാനും നദ്ദയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക-നിക്ഷേപ മേഖലയിൽ സഹകരണം ശക്തമാക്കാൻ തീരുമാനമായി. ഇതോടൊപ്പം, സൗദി ആരോഗ്യ ഉപമന്ത്രിയുമായും നദ്ദ ചർച്ച നടത്തി. ആരോഗ്യസേവനങ്ങൾ, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത് മേഖലയിലെ സഹകരണം വികസിപ്പിക്കാനാണ് ധാരണ.

ഈ മേഖലകളിൽ ഉഭയകക്ഷി ധാരണാപത്രം രണ്ട് രാജ്യങ്ങൾക്കിടയിലുള്ള ആരോഗ്യ സഹകരണത്തിന് വഴിയൊരുക്കും എന്നതാണ് വിലയിരുത്തൽ.


Fertilisers and Pharmaceuticals: India-Saudi Ties on a New Path

Share Email
Top