മസാച്യൂസെറ്റ്സിൽ വൃദ്ധസഹായ കേന്ദ്രത്തിൽ തീപിടിത്തം;മരണങ്ങൾ സ്ഥിരീകരിച്ചു;അനേകം പേർക്ക് പരിക്ക്

മസാച്യൂസെറ്റ്സിൽ വൃദ്ധസഹായ കേന്ദ്രത്തിൽ തീപിടിത്തം;മരണങ്ങൾ സ്ഥിരീകരിച്ചു;അനേകം പേർക്ക് പരിക്ക്

മസാച്യൂസെറ്റ്സ് സംസ്ഥാനത്തിലെ ഫാൾ റിവറിൽ സ്ഥിതിചെയ്യുന്ന ഗബ്രിയേൽ ഹൗസ് അസിസ്റ്റഡ് ലിവിംഗ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ചില മരണങ്ങൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.

കേന്ദ്രത്തിൽ ഞായറാഴ്ച രാത്രി തീ പടർന്നു ,പലരും കെട്ടിടത്തിൽ നിന്നുള്ള ജനാലകളിലൂടെ രക്ഷയ്ക്ക് നിലവിളിച്ചു. 50-ത്തിലധികം അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി വൻ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യയും പരിക്കേറ്റവരുടെ കൃത്യമായ കണക്കും പുറത്തുവിടാൻ തയ്യാറെടുക്കുകയാണ് എന്ന് ഫയർ ചീഫ് ജെഫ്രി ബേക്കൺ പറഞ്ഞു.

തീ നിയന്ത്രിക്കാനായി കൂടുതൽ സഹായം ആവശ്യപ്പെട്ടതായും, ചില ഭാഗങ്ങളിൽ തീ നിലയ്ക്കാൻ കെട്ടിടം ഭാഗികമായി പൊളിക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കേണ്ടിവന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തത്തിൽ അഞ്ചു ഫയർഫൈറ്റർമാർക്ക് ചെറുപരിക്കുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് സെന്റ് ആനസ് ആശുപത്രിയിലെ ചാപ്പലിൽ കുടുംബങ്ങൾക്ക് താത്കാലിക താമസത്തിനായുള്ള കേന്ദ്രം തുറന്നു. 69 താമസക്കാർ അടിയന്തരമായി ഒഴിപ്പിക്കപ്പെട്ടു.

രക്ഷപെട്ടവർക്കായി ബേ സ്ട്രീറ്റിലുള്ള തിമാവോ സെന്ററിൽ താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ഫാൾ റിവർ മേയർ പോൾ കൂഗൻ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ സ്റ്റേറ്റ് ഫയർ മാർഷൽ ഓഫീസും ഫയർ ഡിപ്പാർട്ട്മെന്റും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Fire in Massachusetts: Deaths and Injuries Reported

Share Email
Top