പ്രധാനമന്ത്രി അർജന്റീനയിലെത്തി: ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ പ്രസിഡന്റുമായി ചർച്ച നടത്തും

പ്രധാനമന്ത്രി അർജന്റീനയിലെത്തി: ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ പ്രസിഡന്റുമായി  ചർച്ച നടത്തും

ബ്യൂണസ് അയേഴ്‌സ്: എട്ടു ദിവസം നീണ്ടു നില്ക്കുന്ന വിദേശ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിലെത്തി. എട്ടു ദിവസം അഞ്ചു വിദേശ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ഇതിൽ രണ്ടുദിവസമാണ് പ്രധാനമന്ത്രി അർജന്റീനിയയിൽ പര്യടനം നടത്തുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ബ്യൂണസ് അയേഴ്‌സിലെത്തിയ പ്രധാനമന്ത്രിക്ക് വൻ വരവേല്‍പ്പാണ് ലഭിച്ചത്.

ഇതിനു മുമ്പ് 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. ഘാന, ട്രിനിനാഡ് സന്ദർശനങ്ങൾ പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി അർജന്റീനയിൽ എത്തിച്ചേർന്നത്. ഇവിടെനിന്നും പ്രധാനമന്ത്രി ബ്രസീലിലേക്ക് പോകും.

Five country foregin trip. Modi came to argintina

Share Email
LATEST
Top