ഗാസയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു ഇസ്രയേലി സൈനീകര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു ഇസ്രയേലി സൈനീകര്‍ കൊല്ലപ്പെട്ടു

ഗാസ:ഗാസയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ഇസ്രയേലി സൈനീകര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലാണ് സ്‌ഫോടനം ഉണ്ടായത്. റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. മരണപ്പെട്ട നാലു സൈനീകരായ സ്റ്റാവ് സര്‍ജന്റ് ഷിമോന്‍ അമാര്‍, മോശെ നിഷിം ഫ്രഞ്ച്, ബഞ്ചമിന്‍ അസുലിന്‍, നോം അഷറോണ്‍ മുസ്ഗാദിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ഇന്നലെ രാത്രി പത്തോടെയാണ് സ്‌ഫോടനമുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് പേരുടെ നിലഗുരുതരമാണെന്നു പ്രതിരോധസേന അറിയിച്ചു. ഹമാസ് ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ച ദോഹയില്‍ ആരംഭിച്ചപ്പോഴാണ് ഇവിടെ സ്‌ഫോടനമെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലാണ് ചര്‍ച്ച നടക്കുന്നത്.

ദീര്‍ഘകാല വെടിനിര്‍ത്തലാണ് ആവശ്യമെന്നതാണ് ഹമാസ് മുന്നോട്ടു വെയ്ക്കുന്നത്. ഇസ്രായേല്‍ സൈനികര്‍ ഗാസവിടണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടു വെയ്ക്കുന്നു. അമേരിക്കന്‍ പര്യടനത്തിനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഗാസാ പ്രശ്‌നം കൂടുതലായി ട്രംപുമായി ചര്‍ച്ച ചെയ്യും.

Five Israeli soldiers killed in Gaza bomb blast
Share Email
Top