ദോഫാര്‍: ഒമാനില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഒമാനിലെ ദോഫാറില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മഖ്ഷന് സമീപം രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് ഒമാന്‍ പൗരന്മാരും മൂന്ന് യു എ ഇ പൗരന്മാരുമുണ്ട്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ഒമാനികളും ഒമ്പത് യു എ ഇ സ്വദേശികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ അഞ്ചു പേര്‍ കുട്ടികളാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുംറൈത്ത് ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തു മാറ്റി.
Five killed in three-vehicle collision in Dhofar, Oman