ലാജി തോമസ്
ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വുമൺസ് ഫോറത്തിന്റെ നേത്രത്വത്തിൽ കേരള ത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് സപ്പോർട്ട് തുക കൈമാറി.
റീജിയണൽ വുമൺസ് ഫോറം ചെയർ മിസ്സിസ് ഉഷ ജോർജ്ജിൻ്റെ നേത്രത്വത്തിൽ,ട്രഷറർ ഡെയ്സി തോമസ്, നാഷണൽ വുമൺസ് ഫോറം കമ്മിറ്റി അംഗം ഷോഷാമ്മ ആൻഡ്രൂസ്,ഉഷ ചാക്കോ, നാഷണൽ കമ്മിറ്റി അംഗം മേരി ഫിലിപ്പ് ഇവരുടെ നേത്രത്വത്തിൽ കളക്ട് ചെയ്ത രണ്ടായിരം ഡോളർ നാഷണൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന് കൈമാറി.ഇതിൽ ഡെയ്സി ജോസഫ് ഒരു കുട്ടിയുടെ സ്പോൺസർ തുക നൽകുകയുണ്ടായി.
ഓഗസ്റ്റ് 1 , 2 , 3 തീയതികളിൽ കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷനോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ ഫൊക്കാനയുടെ നാഷണൽ വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേത്രത്വത്തിൽ ആണ് ഫൈനാൻസിയൽ സപ്പോർട്ട് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സ്കോളർഷിപ്പ് തുക കൈമാറുന്നത്.
ഫൊക്കാന ന്യൂയോർക്ക് റീജിയണലിൻ്റെ നേത്രത്വത്തിലും,വുമൺസ് ഫോറത്തിന്റെ നേത്രത്വത്തിലും ജനോപകാരപ്രദമായ നിരവധി പ്രോഗ്രാമുകൾ നടന്നുകൊണ്ടിരിക്കുന്നു, കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങളുമായി റീജിയണൽ കമ്മിറ്റി മുന്നോട്ടു പോകുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
റീജിയണൽ വുമൺസ് ഫോറത്തിന്റെ നേത്രത്വത്തിൽ നടത്തിയ സ്റ്റുഡന്റ് ഫൈനാൻസിയൽ സപ്പോർട്ടിനെ റീജിയണൽ കമ്മിറ്റി അനുമോദിച്ചു.റീജിയന്റെ നേതൃത്വത്തിൽ നിരവധി പ്രോഗ്രാമുകൾ സെക്രട്ടറി ഡോൺ തോമസ് , ട്രഷർ മാത്യു തോമസ് , ഇവന്റ് കോർഡിനേറ്റർ ജിൻസ് തോമസ് മറ്റ് കമ്മിറ്റി മെംബേർസ് എന്നിവരുടെ നേത്രത്വത്തിൽ പുരോഗമിക്കുന്നു. റീജിയൻ്റെ നേത്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹായ സഹകരണം പ്രതിക്ഷിക്കുന്നതായും അവർ അറിയിച്ചു.
Fokana New York Metro Regional Women’s Forum Students Finance Fund Transferred