ഫൊക്കാന വുമൺസ്‌ ഫോറം കേരള അംബാസഡറായി ഷീബ അമീറിനെ തിരഞ്ഞെടുത്തു

ഫൊക്കാന വുമൺസ്‌ ഫോറം കേരള അംബാസഡറായി ഷീബ അമീറിനെ തിരഞ്ഞെടുത്തു

സരൂപ അനില്‍ (വിമൻസ് ഫോറം കോ-ചെയർ)

ന്യൂയോർക്ക്: സൊലസ് സംഘടനയുടെ സ്ഥാപകയും അമരക്കാരിയുമായ ഷീബ അമീറിനെ 2024-2026 ഫൊക്കാന വിമൻസ് ഫോറത്തിന്റെ കേരള അംബാസഡറായി തിരഞ്ഞെടുത്തുവെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

“സ്ത്രീകൾക്ക് എന്നല്ല, ഈ ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വമായ ഷീബ അമീറിനെ ഫൊക്കാനയുടെ വിമൻസ് ഫോറം കേരള അംബാസഡറായി ലഭിച്ചതിൽ ഫൊക്കാന ടീം അഭിമാനിക്കുന്നു,” എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറയുകയുണ്ടായി. “ഷീബ അമീറിന്റെ നിശ്ചയദാർഢ്യം ഒന്നു മാത്രമാണ് കേരളം എന്ന ഒരു ചെറിയ സംസ്ഥാനത്തിൽനിന്ന് ലോകം മുഴുവൻ പടർന്നുനിൽക്കുന്ന ഒരു വടവൃക്ഷമായി സൊലസിനെ ഉയർത്താൻ സാധിച്ചത്,” എന്ന് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള അഭിപ്രായപ്പെട്ടു.

കേരളത്തിലെ അസുഖബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സൊലസിലൂടെ ഷീബ അമീർ നൽകുന്ന ആശ്വാസം മാതൃകാപരമാണെന്ന് ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. “ഓഗസ്റ്റ് 1, 2, 3 തീയതികളിലായി കുമരകത്തുവെച്ച് നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനിൽ വിശിഷ്ടാതിഥിയായി ഷീബ അമീറിന്റെ സാന്നിധ്യം വിമൻസ് ഫോറത്തിനും ഫൊക്കാനയ്ക്കും കൂടുതൽ ഊർജ്ജം പകരുന്ന ഒന്നാണ്,” എന്ന് രേവതി പിള്ള വീണ്ടും അഭിപ്രായപ്പെട്ടു.

Fokana Women’s Forum selects Sheeba Ameer as Kerala Ambassador

Share Email
Top