ഫോമയുടെ നേതൃത്വത്തില്‍ പിറവത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഫോമയുടെ നേതൃത്വത്തില്‍ പിറവത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

പിറവം: അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക (ഫോമ)യുടെ നേതൃത്വത്തില്‍ പിറവത്ത് സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തി. ഫോമാ പ്രസിഡന്റും പിറവം സ്വദേശിയുമായ ബേബി ഫിലിപ്പ് മണക്കുന്നേല്‍ മുന്‍കൈ എടുത്ത് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പിറവം വലിയപള്ളി പാരീഷ് ഹാളില്‍ നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മുന്‍ കേന്ദ്ര മന്ത്രി പ്രൊഫസര്‍ കെ.വി.തോമസ് നിര്‍വഹിച്ചു ക്യാന്‍സര്‍ രോഗികള്‍ക്കുള്ള കിറ്റുകളുടെ വിതരണം കെ.എം മാണി ബജറ്റ് റിസേര്‍ച് സെന്റര്‍ ചെയര്‍പേഴ്സണ്‍ നിഷ് ജോസ്.കെ.മാണി നിര്‍വ ഹിച്ചു. നഗരസഭാ ചെയര്‍ പേഴ്സണ്‍ ജൂലി സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ നഗരസഭചെയര്‍മാന്‍ സാബു കെ ജേക്കബ് സ്വാഗതം പറഞ്ഞു.

വൈസ് ചെയര്‍മാന്‍ കെ.പി.സലിം, മുന്‍ എം.എല്‍.എ എം.ജെ.ജേക്കബ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ.സി. ശ്രീകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ജയന്‍.എം.ഡി, കേരള ഹൈക്കോടതി മീഡിയേറ്റര്‍ അഡ്വ ചിന്‍സി ഗോപകുമാര്‍, മുന്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, പിറവം ബിപിസി കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബേബി.പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുഷന്‍.പി.കെ. ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണല്‍ കോ ഓര്‍ഡി നേറ്റര്‍ ഡോ.എ.സി.പീറ്റര്‍, ലയണ്‍സ് ക്ലബ് കോട്ടയം ഹങ്കര്‍ റിലീഫ് ജില്ലാ ചെയര്‍മാന്‍ ജോയി സ്‌ക്കറി യ, കുര്യന്‍ പുളിക്കല്‍, ജെയിംസ് ഓണശ്ശേരില്‍, പി.എം.ഷാജു, സാജു ചേന്നാട്ട്, സുരേഷ് ചന്ദേലി, പോള്‍ കൊമ്പ നാല്‍, ഏലിയാസ് വെട്ടു കുഴിയില്‍, മാത്യു മൈലാ ടി തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു. യോഗത്തിനു ആശ പ്രതിനിധി ലിസ്റ്റി വര്‍ഗീസ് നന്ദി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലായി 60 ഓളം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ഏറ്റവും ആധു നിക രീതിയില്‍ രോഗങ്ങള്‍ ങ്ങള്‍ കണ്ടുപിടിക്കാവുന്ന ടെലിമെഡിസിന്‍ മൊബൈല്‍ യൂണിറ്റും ക്യാമ്പില്‍ ഉണ്ടായിരുന്നു. കൂടാതെ ക്യാമ്പില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ഹൃദയശ സ്ത്രക്രിയ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന പദ്ധതിയി ലൂടെ സൗജന്യമായി റോട്ടറി ക്ലബ് അമ്യത ഹോസ്പിറ്റല്‍ മുഖേന ചെയ്തു നല്‍കുന്ന പരിപാടിയുടെ രജിസ്‌ട്രേ ഷനും നടന്നു നഗരസഭയിലെയും പാരിസരപ്രദേ ശങ്ങളിലെയും 1000 ലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Foma conducts free medical camp in Piravam
Share Email
Top