പി പി ചെറിയാന്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഈഗിള്‍സിന്റെ മുന്‍ ഡിഫന്‍സീവ് എന്‍ഡും സൂപ്പര്‍ ബൗള്‍ ചാമ്പ്യനുമായ ബ്രയാന്‍ ബ്രമാന്‍ അന്തരിച്ചു. 38 വയസായിരുന്നു. അര്‍ബുദരോഗബാധിതനായിരുന്നു ബ്രമാന്‍ .
‘സമാധാനത്തില്‍ വിശ്രമിക്കൂ സഹോദരാ,’ ഹ്യൂസ്റ്റണ്‍ ടെക്‌സന്‍സില്‍ ബ്രമാനോടൊപ്പം കളിച്ചിരുന്ന മുന്‍ സഹതാരം ജെ.ജെ. വാട്ട് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബ്രമാന്റെ ഏജന്റ് സീന്‍ സ്റ്റെല്ലറ്റോയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ ബ്രമാന്റെ ചികിത്സാ ചെലവുകള്‍ക്കായി ആരംഭിച്ച ഒരു ഗോഫണ്ട്മി ഫണ്ട് റൈസര്‍ പേജില്‍, അദ്ദേഹം കീമോതെറാപ്പിക്കും നിരവധി ശസ്ത്രക്രിയകള്‍ക്കും വിധേയനായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍, അര്‍ബുദം ‘അദ്ദേഹത്തിന്റെ പ്രധാന അവയവങ്ങള്‍ക്ക് ചുറ്റും’ വളര്‍ന്നുകൊണ്ടിരുന്നുവെന്നും അതില്‍ പറയുന്നു.
ഹ്യൂസ്റ്റണ്‍ ടെക്‌സന്‍സ്, ന്യൂ ഓര്‍ലിയന്‍സ് സെയിന്റ്‌സ് എന്നിവയുള്‍പ്പെടെ നിരവധി എന്‍.എഫ്.എല്‍. ടീമുകള്‍ക്കായി ബ്രമാന്‍ കളിച്ചിട്ടുണ്ട്. 2017 സീസണിന്റെ അവസാനത്തില്‍ ഈഗിള്‍സിനൊപ്പമുള്ള രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം സൂപ്പര്‍ ബൗള്‍ ഘകകല്‍ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സിനെ തോല്‍പ്പിച്ച് ടീമിനൊപ്പം ചാമ്പ്യന്‍ഷിപ്പ് നേടിയത്. എന്‍.എഫ്.എല്ലിലെ അദ്ദേഹത്തിന്റെ അവസാന മത്സരം ആ ചാമ്പ്യന്‍ഷിപ്പ് ഫൈനലായിരുന്നു.ബ്രമാന് എട്ടും 11ഉം വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്.
Former Eagles Super Bowl player Brian Braman dies at 38