ഗുജറാത്തിൽ നാല് അൽ ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ; ഉപയോഗിച്ചത് ‘ഓട്ടോ-ഡിലീറ്റ്’ ആപ്പുകൾ

ഗുജറാത്തിൽ നാല് അൽ ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ; ഉപയോഗിച്ചത് ‘ഓട്ടോ-ഡിലീറ്റ്’ ആപ്പുകൾ

അഹമ്മദാബാദ്: ഭീകരസംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള നാലുപേരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നുപേർ ഗുജറാത്തിൽ നിന്നും ഒരാൾ മറ്റൊരു സംസ്ഥാനത്തുനിന്നുമാണ് പിടിയിലായതെന്ന് എ.ടി.എസ്. വൃത്തങ്ങൾ അറിയിച്ചു.

മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സൈഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരാണ് പിടിയിലായത്. അൽ ഖ്വയ്ദയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇവർ സാമൂഹിക മാധ്യമങ്ങളും ആപ്പുകളും ഉപയോഗിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആശയവിനിമയത്തിന്റെ തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ ‘ഓട്ടോ-ഡിലീറ്റ്’ ആപ്പുകളാണ് ഉപയോഗിച്ചിരുന്നതെന്നും എ.ടി.എസ്. വൃത്തങ്ങൾ വ്യക്തമാക്കി.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് എ.ടി.എസ്. ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്ക് ദീർഘകാലമായി ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും, ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു.

Four Al Qaeda terrorists arrested in Gujarat;

Share Email
Top