മെരിലാണ്ട്: പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘വചനാഭിഷേക ധ്യാനത്തിനുള്ള’ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 18 മുതൽ 20 വരെ മെരിലാന്റിലെ ലോറൽ ഹൈസ്കൂളിൽ വെച്ച് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക ധ്യാനത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
2005-ൽ വൈദികനായി അഭിഷിക്തനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, തിരുവനന്തപുരം മേജർ അതിരൂപതയുടെ മിഷൻ പ്രദേശങ്ങളിലും ഇടവകകളിലും അജപാലന ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹം, മാർ ഈവാനിയോസ് കോളേജിൽ അധ്യാപകനായും ക്യാമ്പസ് മിനിസ്ട്രിയുടെ ഡയറക്ടറായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
കേരളത്തിലെ പ്രശസ്തരായ ധ്യാനഗുരുക്കന്മാരിൽ ഒരാളായ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ ബൈബിൾ വ്യാഖ്യാനങ്ങളും വചനപഠന രീതികളും ശ്രദ്ധേയമാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭ വചനവർഷം ആചരിക്കുന്ന ഈ വേളയിൽ, അദ്ദേഹം നയിക്കുന്ന ‘ബൈബിൾ ഇൻ എ ഇയർ’ എന്ന യൂട്യൂബ് പോഡ്‌കാസ്റ്റിലൂടെയുള്ള ബൈബിൾ പഠന പരമ്പര ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ കൂടിയായ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ധ്യാനം, ശക്തമായ പരിശുദ്ധാത്മാഭിഷേകത്തിന് പ്രാധാന്യം നൽകുന്നു. ദൈവവചനം വായിക്കുന്നതിനും പഠിക്കുന്നതിനും അതനുസരിച്ച് ജീവിതം നയിക്കുന്നതിനും ഈ ധ്യാനം സഹായകമാകും. അമേരിക്കയിൽ താമസിക്കുന്ന വിശ്വാസികളുടെ കുടുംബങ്ങൾ ദൈവത്തോട് കൂടുതൽ ചേർന്ന് ജീവിക്കുന്നതിനും വ്യക്തിജീവിതങ്ങൾ ദൈവഹിതമനുസരിച്ച് രൂപപ്പെടുന്നതിനും ഈ ധ്യാനം അനുഗ്രഹപ്രദമാകുമെന്ന് സംഘാടകർ അറിയിച്ചു.
ധ്യാനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കായി ഏതാനും സീറ്റുകൾ കൂടി ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
- ഫാ. മനോജ് മാമൻ (ജനറൽ കൺവീനർ) – 567-294-8424
- ഡോ. ബോസ് കളമ്പനായിൽ – 301-758-4390
- ബിനു വർഗീസ് – 571-598-6786
- ട്രീസ ഡാനിയേൽ – 301-821-3886
Fr. Daniel Poovannathil’s ordination meditation at Laurel High School from July 18th