ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ഫ്രാൻസ്; ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ അംഗീകരണമെന്ന പ്രഖ്യാപനവുമായി മാക്രോൺ

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ഫ്രാൻസ്; ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ അംഗീകരണമെന്ന പ്രഖ്യാപനവുമായി മാക്രോൺ

ഫലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. യുഎന്‍ പൊതുസഭയില്‍ സെപ്റ്റംബറില്‍ നടക്കുന്ന സമ്മേളനത്തില്‍ തന്നെ ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ പ്രഖ്യാപനം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനയച്ച കത്ത് വഴി കൂടി മാക്രോൺ സ്ഥിരീകരിച്ചു. “മധ്യപൂർവദേശത്ത് നീതി സ്ഥാപിക്കുകയും സ്ഥിരതയും സമാധാനവും ഉറപ്പാക്കുകയും ഫ്രാൻസിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു,” എന്നായിരുന്നു മാക്രോണിന്റെ വാക്കുകൾ.

മാക്രോണിന്റെ ഈ നിലപാടിന് ഇസ്രായേലിൽ നിന്നു കടുത്ത എതിർപ്പാണ് ഉയരുന്നത്.

ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സും ഫ്രാൻസിന്റെ നീക്കം രൂക്ഷമായി വിമർശിച്ചു. ഭീകരതയ്ക്ക് കീഴടങ്ങുന്നതുമായി തുല്യമായ നിലപാടാണിത് എന്നും, ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇസ്രായേല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ, പാശ്ചാത്യ രാഷ്ട്രങ്ങളിൽ ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമെന്ന് അംഗീകരിച്ചതായി പ്രഖ്യാപിച്ച ആദ്യത്തെ വലിയ ശക്തിയായി ഫ്രാൻസ് മാറുകയാണ്. ഫ്രാൻസിന്റെ ഈ നിലപാട്, ഇസ്രായേലിനെ വിമർശിക്കുന്ന ചെറിയ രാജ്യങ്ങളുടെ നിലപാടിന് ആധികാരികതയും ശക്തിയും നൽകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യു.എസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ ജൂണിൽ ഫലസ്തീനിനെ അംഗീകരിക്കരുതെന്നു അമേരിക്ക പ്രഖ്യാപിച്ചിരുന്നു . ഈ നിലപാട് യു.എസ് വിദേശനയ താൽപര്യങ്ങൾക്ക് ഹാനികരമാണെന്നും അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇസ്രായേൽ അറിയിച്ചിരുന്നു.

ഫ്രാൻസിന്റെ നിലപാടിനെതിരെ ബ്രിട്ടൻ, കാനഡ തുടങ്ങിയ പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്നും മാക്രോണിന് സമ്മർദ്ദമുണ്ടായിരുന്നുവെന്നും, എന്നാൽ ഇരുരാഷ്ട്ര പരിഹാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തെ ഇത്തരമൊരു നിർണ്ണയത്തിലേക്ക് നയിച്ചതെന്നും വിദേശനയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നു.

യു.എന്‍ സമ്മേളനം ഇസ്രായേൽ-ഇറാൻ വ്യോമതർക്കത്തിന്റെ പശ്ചാത്തലത്തിൽ പിന്നീട് മാറ്റിവയ്ക്കേണ്ടി വന്നു. അതിനിടെയാണ് ഫ്രാൻസ് ഈ പ്രഖ്യാപനം മുന്നോട്ടു വന്നത്. ന്യൂയോർക്കിൽ അടുത്ത ആഴ്ച ചേരുന്ന 40ഓളം വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഫലസ്തീൻ വിഷയമികയും എന്ന് പ്രതീക്ഷിക്കുന്നു.


France to Recognize Palestine as a State; Macron Announces Decision Ahead of UN General Assembly

Share Email
Top