ആരോഗ്യവും പോഷണവും മുതൽ ഹരിത ഊർജവും വരെ;ഇന്ത്യയുടെ SDG റിപ്പോർട്ട് ശ്രദ്ധേയമാകുന്നു

ആരോഗ്യവും പോഷണവും മുതൽ ഹരിത ഊർജവും വരെ;ഇന്ത്യയുടെ SDG റിപ്പോർട്ട് ശ്രദ്ധേയമാകുന്നു

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗൺസിൽ (ECOSOC) വിളിച്ചുചേർത്ത ഉയർന്നതല രാഷ്ട്രീയ ഫോറത്തിൽ, ഇന്ത്യയുടെ മൂന്നാമത്തെ സ്വൈച്ഛിക ദേശീയ അവലോകന റിപ്പോർട്ട് (Voluntary National Review – VNR) ജനശ്രദ്ധ നേടിയിട്ടുണ്ട്. നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബേരിയാണ് ഈ റിപ്പോർട്ട് അവതരിപ്പിച്ചത്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകസമൂഹത്തിന് മുന്നിൽ ഊർജസ്വലമായി അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. സമഗ്ര സർക്കാരും സമൂഹവും പങ്കാളികളായ രീതിയിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ VNR 2025 തയാറാക്കിയത് നിതി ആയോഗിന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, സിവിൽ സൊസൈറ്റി, വികസന പങ്കാളികൾ, സ്വകാര്യ മേഖല തുടങ്ങി വിവിധ ഭാഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ആസൂത്രിതമായി നടന്നു. UNDP യുടെ സഹായത്താൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും SDG കേന്ദ്രീകരിച്ച കോർഡിനേഷൻ ആൻഡ് ആക്‌സിലറേഷൻ സെന്ററുകൾ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ദശകത്തിൽ 24.8 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി , പി എം ഗരീബ് കല്യാണ അന്ന യോജനയിലൂടെ ആഹാര സുരക്ഷ ഉറപ്പാക്കി, പോഷണപരിപാലനത്തിനായി പോഷൺ അഭിയാൻ, ആരോഗ്യ സേവനങ്ങൾക്കായി ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്തു.

അതിനൊപ്പം, ഹരിത ഊർജത്തിലേക്ക് ഇന്ത്യയുടെ ചുവടുകൾ ശക്തമാകുകയാണ്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ, പി എം സൂര്യഘർ എം മുഫ്ത് ബിജ്‌ലി യോജന എന്നിവ ഇതിന് ഉദാഹരണമാണ്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറിയതും, പി എം ഗതിശക്തി, മേക് ഇൻ ഇന്ത്യ, നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ വികസന പദ്ധതി എന്നിവയുടെ നേട്ടങ്ങളും റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ജൻധൻ-ആധാർ-മൊബൈൽ (JAM) ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ മുൻതൂക്കം ലോകശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു മേഖലയാണ്.

അസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം, അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം പോലുള്ള പദ്ധതികൾ സർക്കാർ സേവനങ്ങളുടെ ലഭ്യതയും ശക്തിപ്പെടുത്തുന്നുണ്ടെന്ന് വിലയിരുത്തുന്നു.

2030ലെ ഐക്യരാഷ്ട്ര സഭയുടെ അജണ്ടയുമായി സമന്വയിപ്പിച്ച്,സമാവേശം, നവോത്ഥാനം, സ്ഥാപനശക്തി എന്നിവയെ ആധാരമാക്കി ഇന്ത്യ 2047ലെ വിക്സിത് ഭാരത് ലക്ഷ്യത്തിലേക്കുള്ള ദീർഘകാല കാഴ്ചപ്പാടിൽ മുൻപോട്ട് പോവുകയാണ് എന്ന് സുമൻ ബേരി വ്യക്തമാക്കി.

From Health and Nutrition to Green Energy: India’s SDG Report Makes a Mark

Share Email
Top