ജര്‍മ്മന്‍ നൃത്താവിഷ്കാരം കേരളത്തിലെ സ്കൂളില്‍ എത്തിച്ച് ഗൊയ്ഥെ-സെന്‍ട്രം

ജര്‍മ്മന്‍ നൃത്താവിഷ്കാരം  കേരളത്തിലെ  സ്കൂളില്‍ എത്തിച്ച് ഗൊയ്ഥെ-സെന്‍ട്രം

തിരുവനന്തപുരം: ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ബെര്‍ലിനില്‍ നിന്നുള്ള പ്രശസ്ത നൃത്തസംവിധായക ഇസബെല്‍ ഷാഡ് ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ അവതരിപ്പിച്ച ‘ഹാര്‍വെസ്റ്റ് ‘ നൃത്ത-സംഗീത പരിപാടിനവ്യാനുഭവമായി.

ആഗോളതലത്തില്‍ ശ്രദ്ധേയമായ കലാപ്രകടനങ്ങള്‍ കേരളത്തിലെ യുവ പ്രേക്ഷകരെ പരിചയപ്പെടുത്തുന്ന സംരംഭത്തിന്‍റെ ഭാഗമായി ഗൊയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട്/മാക്സ് മുള്ളര്‍ ഭവന്‍,ബാംഗ്ലൂര്‍ തിരുവനന്തപുരത്തെ ഗൊയ്ഥെ-സെന്‍ട്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മാനവികത, കുട്ടികളും പ്രകൃതിയുമായുള്ള ഇഴപിരിയാത്ത ബന്ധം എന്നിവ പ്രമേയമാക്കിയുള്ള ‘ഹാര്‍വെസ്റ്റില്‍’ ജാന്‍ ലോറിസ്, അയ ടൊറൈവ, മാനുവല്‍ ലിന്‍ഡ്നര്‍ എന്നിവര്‍ നൃത്തവുമായി വേദി കീഴടക്കി. ഡാമിര്‍ സിമുനോവിച്ച് സംഗീതമൊരുക്കി.രംഗ ശങ്കരയുടെ അഹായ് തിയേറ്റര്‍ ഫോര്‍ ചില്‍ഡ്രന്‍ ഫെസ്റ്റിവല്‍ 2025 ന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹാര്‍വെസ്റ്റ് നൃത്താവിഷ്കാരത്തിന്‍റെ ഭാഗമാകാന്‍ ക്രൈസ്റ്റ് നഗറിലെ കുട്ടികള്‍ക്കും അവസരം ലഭിച്ചു.

തിയേറ്റര്‍ ഒ.എന്‍, ഒഫന്‍സീവ് ടാന്‍സ് ഫര്‍ ജംഗസ് പബ്ലിക്കം എന്നിവയുമായി സഹകരിച്ചാണ് ഇസബെല്‍ ഷാഡ് 2021 ല്‍ ‘ഹാര്‍വെസ്റ്റ്’ ആവിഷ്കരിച്ചത്. ഇത് 2022 ലെ ഇകാരസ് പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

goethe-centre-brings-german-dance-performance-to-kerala-schools

Share Email
Top