തൊഴിൽ തേടുന്നവർക്ക് സന്തോഷവാർത്ത:റോക്ക്‌വാൾ എച്ച്-ഇ-ബി യിൽ വൻ ഒഴിവുകൾ

തൊഴിൽ തേടുന്നവർക്ക് സന്തോഷവാർത്ത:റോക്ക്‌വാൾ എച്ച്-ഇ-ബി യിൽ വൻ ഒഴിവുകൾ

ഈ വർഷം അവസാനത്തോടെ തുറക്കാനിരിക്കുന്ന പുതിയ റോക്ക്‌വാൾ എച്ച്ഇബി സ്റ്റോറിലേക്ക് 600-ലധികം ജീവനക്കാരെ നിയമിക്കാനൊരുങ്ങി കമ്പനി. ഉദ്യോഗാർഥികളെ തേടി കമ്പനി കഴിഞ്ഞ ദിവസം ഹിൽട്ടൻ ഡാലസ്/റോക്ക്‌വാൾ ലേക്ക്‌ഫ്രണ്ട് ഹോട്ടലിൽ ജോബ് ഫെയർ നടത്തിയിരുന്നു.

എച്ച്ഇബിയുടെ പുതിയ സ്റ്റോർ ഈ ആഴ്ചയിൽ തന്നെ പ്രവർത്തനം ആരംഭിക്കും. ബേക്കറി, ഭക്ഷ്യ ഉൽപന്നങ്ങൾ, സീഫുഡ്, മാർക്കറ്റ് പ്രവർത്തനങ്ങൾ, ഓൺ-സൈറ്റ് ട്രൂ ടെക്സസ് ബാർബിക്യൂ റസ്റ്ററന്റ് എന്നിവയുൾപ്പെടെ സ്റ്റോറിലെ എല്ലാ വിഭാഗങ്ങളിലേക്കും ആവശ്യമായ മുഴുവൻ സമയ, പാർട്ട് ടൈം തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

ജോലി അന്വേഷിക്കുന്നവർക്ക് വെബ്സൈറ്റ് വഴി ഒഴിവുകൾ കണ്ടെത്താം. കൂടാതെ, റോക്ക്‌വാൾ സ്റ്റോറിലെ പ്രത്യേക ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് “JOB810” എന്ന് 81931 എന്ന നമ്പറിലേക്ക് എസ്എംഎസ് സന്ദേശവും അയയ്ക്കാം.

കഴിഞ്ഞ വർഷം ജൂണിലാണ് 131,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ റോക്ക്‌വാൾ സ്റ്റോറിന്റെ തറക്കല്ലിടൽ നടന്നത്. ഇന്റർസ്റ്റേറ്റ് 30-ന്റെയും സൗത്ത് ജോൺ കിംഗ് ബൗളെവാർഡിന്റെയും മധ്യേയായി ഈ വർഷം അവസാനത്തോടെ സ്റ്റോർ പൊതുജനങ്ങൾക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി പി ചെറിയാൻ

Good News for Job Seekers: Massive Openings at Rockwall HEB

Share Email
LATEST
More Articles
Top