ന്യൂഡെൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിച്ചു ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ.
2017-ൽ യെമനിൽ നടന്ന കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇന്നലെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്ത തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ പ്രതികരിച്ചത്.
തിങ്കളാഴ്ച, ഗ്രാൻഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറിന്റെ ഓഫീസ്, നിമിഷയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിച്ചിരുന്നു. യമനിലെ സാനായിൽ ചേർന്ന ഉന്നത തല യോഗത്തിൽ ഈ തീരുമാനം എടുത്തതായും അവർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, യെമൻ സർക്കാർ ഔദ്യോഗികമായി കത്ത് മുഖേന സ്ഥിരീകരണം നൽകിയിട്ടില്ലെന്ന് മുഫ്തിയുടെയും ഓഫീസ് പിന്നീട് വ്യക്തമാക്കി. നേരത്തെ, നിമിഷയുടെ വധ ശിക്ഷ നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു
ജൂലൈ 16-ന് നിശ്ചയിച്ചിരുന്നതായിരുന്ന നിമിഷയുടെ വധശിക്ഷ, ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള അപ്പീലുകളും ഇടപെടലുകളും പരിഗണിച്ച് ജൂലൈ 15 ന് താത്കാ കാലികമായി റദ്ദാക്കിയിരുന്നു. . ഇപ്പോഴും കേസിലെ അന്തിമ തീരുമാനത്തിനായി ഔദ്യോഗിക സ്ഥിരീകരണമാണ് ഇന്ത്യ കാത്തിരിക്കുന്നത്.
Government denies claim of Nimisha Priya’s death penalty being revoked: Sources