ഡല്‍ഹി: കെ ടി യു – ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിമാരെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. താത്കാലിക വി സി നിയമനങ്ങള്‍ക്ക് യു ജി സി ചട്ടം പാലിക്കണമെന്നാണ് രാജേന്ദ്ര ആര്‍ലേക്കറുടെ വാദം. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ ആണ് ഗവർണർ ചോദ്യം ചെയ്യുന്നത്.
വിടാൻ ഉദ്ദേശമില്ല, ഗവര്‍ണറുടെ പോരാട്ടം സുപ്രീം കോടതിയിലേക്ക്,താല്‍ക്കാലിക വിസി വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി
July 25, 2025 9:58 pm
