ഹമാസ് – ഇസ്രയേൽ പോരാട്ടം അവസാനിക്കുന്നു: അമേരിക്ക മുന്നോട്ടു വെച്ച കരാറിനോട് അനുകൂലമെന്ന് ഹമാസ്

ഹമാസ് – ഇസ്രയേൽ പോരാട്ടം അവസാനിക്കുന്നു:  അമേരിക്ക മുന്നോട്ടു വെച്ച കരാറിനോട് അനുകൂലമെന്ന് ഹമാസ്

കെയ്റോ : ഹമാസ് – ഇസ്രയേൽ പോരാട്ടം അവസാനിക്കുന്നതിനുള്ള സൂചനകൾ നല്കി ഹമാസ്. ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്ക മുന്നോട്ടു വെച്ച കരാറിനോട് അനുകൂല നിലപാടുമായി ഹമാസ് രംഗത്തെത്തി.

60 ദിവസത്തെ വെടിനിർത്തലിനായി ചർച്ചകൾക്കു തയാറാണെന്നാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.വെടിനിർത്തൽ നിലവിൽ വരുന്നതോടുകൂടി ഗാസയിൽ അടിയന്തരമായി സഹായമെത്തിക്കാൻ കഴിയും. സ്‌ഥിരമായ വെടിനിർത്തലിലേക്കു നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പു വേണമെന്നും ഹമാസുമായി ബന്ധപ്പെട്ടവർ ആവശ്യം മുന്നോട്ടു വച്ചു.

ഗാസ പ്രശ്നത്തിൽ ഒരു അനുകൂല മറുപടി ഉണ്ടാകുമെന്ന് ഹമാസ് അറിയിച്ചുവെന്നു കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞിരുന്നു. അടുത്തയാഴ്‌ചയോടെ ഗാസാ ഉടമ്പടി ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്ത‌മാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.

ഗാസാ സമാധാനം സംബന്ധിച്ച് പാലസ്തീനിലെ മറ്റു വിഭാഗങ്ങളുമായി ഹമാസ് ചർച്ച നടത്തിയതിനു ശേഷമാണ് നിലപാട് വ്യക്തമാക്കിയത്.ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിങ്കളാഴ്ച്ച യുഎസിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നതിനു മുൻപേ ചർച്ചയ്ക്ക് തയാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇസ്രയേലും യുഎസും ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ യാഥാർഥ്യമാകണമെങ്കിൽ ഹമാസിന്റെ നിരായുധീകരണം നടപ്പാകണമെന്ന നിലപാടാണ് ഇസ്രയേലിന്റേത്. എന്നാൽ ഹമാസ് ഇത് അംഗീകരിക്കുന്നില്ല.

Hamas-Israel conflict ends, Hamas says in favor of US-proposed deal

Share Email
Top