കൊച്ചിയിൽ കനത്ത മഴ: മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചിയിൽ കനത്ത മഴ: മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാതെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മുംബൈ, അഗത്തി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടത്.

ഇന്നലെ രാവിലെ 11:15-ന് മുംബൈയിൽ നിന്ന് എത്തിയ ആകാശ എയർ വിമാനം, 11:45-ന് അഗത്തിയിൽ നിന്ന് പുറപ്പെട്ട അലയൻസ് എയർ വിമാനം, 12:50-ന് വീണ്ടും മുംബൈയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനം എന്നിവയാണ് ലാൻഡ് ചെയ്യാൻ കഴിയാതെ മടങ്ങിയത്.

തുടർന്ന് ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞതോടെ കാലാവസ്ഥ വ്യോമഗതാഗതത്തിന് അനുകൂലമായി. ഇതോടെ, വഴിതിരിച്ചുവിട്ട വിമാനങ്ങൾ തിരികെ കൊച്ചിയിൽ സുരക്ഷിതമായി ഇറക്കുകയും തുടർന്നുള്ള സർവീസുകൾ നടത്തുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനങ്ങൾ വഴിതിരിച്ചുവിട്ടത് ചെറിയ തോതിൽ യാത്രാസമയം വൈകുന്നതിന് കാരണമായി.

Share Email
Top