വാഷിങ്ടൺ: ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ നികുതി ബിൽ പാസാകുന്നത് തടയാൻ ‘മാജിക് മിനിറ്റ്’ എന്ന അസാധാരണ തന്ത്രം പ്രയോഗിച്ച് ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹകീം ജെഫ്രീസ്. പ്രസംഗം എത്ര വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാൻ ജനപ്രതിനിധിസഭയിലെ സ്പീക്കർ, ഭരണകക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നിവരെ അനുവദിക്കുന്നതാണ് ഈ വ്യവസ്ഥ.
ബിൽ പാസാക്കുന്നതിന് തടയിടാൻ എട്ട് മണിക്കൂർ 44 മിനിറ്റാണ് അദ്ദേഹം മാരത്തൺ പ്രസംഗം നടത്തിയത്. എന്നിട്ടും ബിൽ പരാജയപ്പെടുത്താൻ അദ്ദേഹത്തിനായില്ല. വിവിധ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വെല്ലുവിളികൾ നേരിടാൻ ബൈഡൻ ഭരണകൂടം അവതരിപ്പിച്ച ‘ബിൽഡ് ബാക് ബെറ്റർ നിയമ’ത്തിനെതിരെ 2021ൽ മുൻ റിപ്പബ്ലിക്കൻ സ്പീക്കർ കെവിൻ മക്കാർത്തി നടത്തിയ എട്ട് മണിക്കൂർ 32 മിനിറ്റിന്റെ പ്രസംഗമായിരുനു മുൻ റെക്കോഡ്.
House Democratic leader uses ‘magic minute’ tactic to block passage of Big Beautiful bill