ആൾമാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്തു ; അമേരിക്കയിലുള്ള ഉടമ തട്ടിപ്പറിഞ്ഞത് കരം അടയ്ക്കാൻ ചെന്നപ്പോൾ, 2 സ്ത്രീകൾ പിടിയിൽ

ആൾമാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്തു ; അമേരിക്കയിലുള്ള ഉടമ തട്ടിപ്പറിഞ്ഞത് കരം അടയ്ക്കാൻ ചെന്നപ്പോൾ, 2 സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം:അമേരിക്കയിൽ താമസിക്കുന്ന സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന കവടിയാർ ജവഹർ നഗറിലെ വീടും വസ്തുവും വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ തട്ടിയെടുത്തത് ആസൂത്രിതമായ തട്ടിപ്പാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നിൽ ചില ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വലിയ സംഘമുണ്ടെന്നാണു സംശയം. ഏകദേശം ഒന്നര കോടി രൂപയ്ക്ക് വസ്തു വിറ്റ കേസിൽ അറസ്റ്റിലായ രണ്ടു സ്ത്രീകളെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘത്തിൽ ചേർത്തതായും അന്വേഷണം വ്യക്തമാക്കുന്നു.

തട്ടിപ്പ് കേസിൽ അറസ്റ്റിലായവർ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അലയമൺ മണക്കാട് പുതുപറമ്പിൽ സ്വദേശിനി മെറിൻ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാട് വീട്ടിൽ വസന്ത (76)യുമാണ്. ഡോറ അസറിയ ക്രിപ്‌സ് എന്ന വിദേശത്തുള്ള സ്ത്രീയുടെ പേരിലുള്ള വീടും സ്ഥലവും, അവരുടെ വളർത്തുമകളായി നടിച്ചു മെറിന്റെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് റജിസ്റ്റർ ചെയ്‌തുകൊണ്ടായിരുന്നു തട്ടിപ്പ് നടന്നത്.

ശാസ്തമംഗലം റജിസ്ട്രാർ ഓഫിസിൽ ഡോറയായി എത്തി പ്രമാണ റജിസ്‌ട്രേഷൻ നടത്തി മെറിന് വസ്തു കൈമാറിയത് വസന്തയാണ്. ഡോറയോട് മുഖസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയത് തട്ടിപ്പിന് പിന്നിലെ സംഘമാണ്.ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി കൊടുത്തു.

ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ പരിചയപ്പെട്ട കുടുംബ സുഹൃത്താണ് മെറിനെ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. മെറിന്റെ ആധാർകാർഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ പിടിയിലായത്.

വസ്തുവിന്റെ മേൽനോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയർടേക്കർ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

House sold illegally; owner living in the U.S. shocked upon arriving to pay property tax — foster daughter and a gang suspected of fraud.

Share Email
LATEST
Top