ബലമായി സൈന്യത്തിലേക് ഉള്ള നിയമനം : ഉക്രെയ്‌നിയൻ സൈനികർക്കെതിരെ നടപടി വേണമെന്ന് ഹംഗറി

ബലമായി സൈന്യത്തിലേക് ഉള്ള നിയമനം : ഉക്രെയ്‌നിയൻ സൈനികർക്കെതിരെ നടപടി വേണമെന്ന് ഹംഗറി

ഉക്രെയ്‌നിൽ നിർബന്ധിതമായി ആളുകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, മൂന്ന് ഉന്നത ഉക്രെയ്‌നിയൻ സൈനികർക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം വേണമെന്ന് ഹംഗറി ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്, ജൂലൈയുടെ തുടക്കത്തിൽ ഉക്രെയിനിലെ ട്രാൻസ്‌കാർപതിയൻ മേഖലയിലെ നിർബന്ധിത റിക്രൂട്ട്മെന്റ് നടപടിക്കിടെഹംഗറിയൻ വംശജനായ ജോസഫ് എസ് എന്നയാളുടെ മരണത്തെ തുടർന്നാണ്.

അദ്ദേഹം സൈന്യത്തിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ , ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കപ്പെട്ടു, പിന്നീട് ആ മുറിവുകളിൽ നിന്ന് രക്തം വാർന്നു മരിച്ചതായി ഹംഗറിയൻ വൃത്തങ്ങൾ ആരോപിക്കുന്നു.

“ഉക്രെയിനിൽ റോഡുകളിൽ മനുഷ്യനെ വേട്ടയാടുന്നതുപോലെയാണ് ഈ നിർബന്ധിത റിക്രൂട്ട്മെന്റ്,” എന്നായിരുന്നു സിയാർതോയുടെ വാക്കുകൾ. നിരവധി പീഡന ദൃശ്യങ്ങൾ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തെ തുടർന്ന്, ഹംഗറി കഴിഞ്ഞ ആഴ്ച ഉക്രെയിനിയൻ അംബാസഡറെ വിളിച്ചു വരുത്തി.

ജോസഫിന്റെ കുടുംബത്തിന് ഹംഗറിയൻ പ്രധാനമന്ത്രി വിക്ടോർ ഓർബാനും മറ്റ് നേതാക്കളും അനുശോചനം അറിയിച്ചു.

ട്രാൻസ്‌കാർപതിയിലുള്ള ഹംഗറിയൻ ജനവിഭാഗത്തോട് ഉക്രെയ്‌നിന് വിവേചനപരമായ സമീപനമുണ്ടെന്ന ആരോപണവും സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഹംഗറി, ഇ.യു-ഉക്രെയിൻ അംഗത്വ ചർച്ചകൾ തടഞ്ഞതെന്നും റിപ്പോർട്ടുകൾ പറയുന്നു
Forced Military Recruitment: Hungary Demands Action Against Ukrainian Military Officials

Share Email
LATEST
More Articles
Top