നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയെന്നു ഭര്‍ത്താവ് ടോമി

നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയെന്നു ഭര്‍ത്താവ് ടോമി

തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്.

യമനീസ് പൗരന്റെ ബന്ധുക്കള്‍ ഇതുവരെ ബ്ലഡ് മണി ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തയ്യാറെന്നും ടോമി പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിമിഷപ്രിയയുടെ മോചനത്തിനായി നന്നായി ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉറപ്പ് നല്‍കിയതായും ടോമി മാധ്യമങ്ങളോട് പറഞ്ഞു.

നിമിഷപ്രിയയുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ടോമി പറഞ്ഞു. യമനും ഇന്ത്യയും തമ്മില്‍ നയതന്ത്ര ബന്ധം ഇല്ലാത്തതാണ് മോചനം വൈകാന്‍ കാരണമെന്നും ടോമി കൂട്ടുച്ചേര്‍ത്തു

Husband Tommy says he hopes Nimisha Priya’s release will be possible

Share Email
Top