ന്യൂഡല്‍ഹി: താന്‍ പാക്ക് സൈന്യത്തിന്റെ വിശ്വസ്ഥന്‍ ആയിരുന്നുവെന്നും മുംബൈ ഭീകരാക്രമണത്തിലെ തന്റെ പങ്ക് അംഗീകരിച്ചും തഹാവൂര്‍ റാണ.
2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കുണ്ടെന്നും താന്‍ പാകിസ്ഥാന്‍ സേനയുടെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും തഹാവൂര്‍ ഹുസൈന്‍ റാണ കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള റാണ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്.
തഹാവൂര്‍ റാണയും സുഹൃത്തായ ഡേവിഡ് ഹെഡ്ലിയുമാണ് ഗൂഢാലോചന നടത്തിയതെന്നു കണ്ടെത്തിയിരുന്നു. ഇരുവരും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തൊയ്ബയുടെ സഹായത്തോടെ പരിശീലനം നേടിയിരുന്നുവെന്നും ഇതിനു സേനയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്നും റാണ മൊഴി നല്കി.
ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യലിലൂടെ ആക്രമണത്തിന്റെ കൃത്യമായ ആസൂത്രണ ഘട്ടങ്ങളും മറ്റ് പങ്കാളികളും പുറത്തുവരുമെന്നാണ് പ്രതീക്ഷ. തഹവ്വൂര്‍ റാണയുടെ വെളിപ്പെടുത്തലുകള്‍ 26/11 ഭീകരാക്രമണത്തിന്റെ പിന്നണിയിലുള്ള പാക് സൈന്യത്തിന്റെ പങ്ക് സംബന്ധിച്ച ഇന്ത്യയുടെ വാദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായി ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പുതിയ തുടക്കമായി റാണയുടെ മൊഴി കണക്കാക്കപ്പെടുന്നു.2008 നവംബര്‍ 26-ന് മുംബൈയില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
‘I was loyal to the Pakistan Army’: Tahawoor Rana admits role in 26/11 Mumbai terror attacks