ജയ്പൂർ: രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതായാണ് പ്രാദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണകാര്യത്തില്‍ ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്..അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകര്‍ന്നു വീണത്.
ഈ വര്‍ഷം രണ്ടാമത്തെ ജാഗ്വാര്‍ വിമാനാപകടമാണ് സംഭവിച്ചത്. ഏപ്രില്‍ മാസത്തില്‍ ഗുജറാത്തിലെ ജാംനഗറിനു സമീപം തകര്‍ന്നു വീണ് ഒരാല്‍ കൊല്ലപ്പെട്ടിരുന്നു.
IAF plane crashes in Rajasthan, two killed