ശിക്ഷിച്ചതിന് വിരോധം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

ശിക്ഷിച്ചതിന് വിരോധം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. 15 വയസുള്ള രണ്ട് വിദ്യാർത്ഥികളാണ് പ്രിൻസിപ്പൽ ജഗ്ബീർ സിംഗിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് ഹൃദയഭീതിയുണർത്തിയ സംഭവം നടന്നത്. പ്രതികൾ കത്തിയുമായി സ്‌കൂളിലേക്ക് എത്തി പ്രിൻസിപ്പലിനെ അഞ്ചുതവണ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാഠശാലയിലെ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഇവരെ മുമ്പ് പ്രിൻസിപ്പൽ ശാസിച്ചതായാണ് അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്ന പ്രാഥമിക വിവരം. യൂണിഫോം ശരിയായി ധരിക്കുക, മുടി വൃത്തിയായി വെട്ടുക തുടങ്ങിയ നിർദേശങ്ങൾ പ്രിൻസിപ്പൽ നൽകിയിരുന്നതും, അതിനോടുള്ള പ്രതികരണമായാണ് ആക്രമണമെന്നാണ് സംശയം. എന്നാൽ, കൊലപാതകത്തിന് പിന്നിൽ മറ്റ് ഗുഡാലോചനകൾ ഉണ്ടോ എന്ന് വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും, പ്രതികളും കൊല്ലപ്പെട്ട ജഗ്ബീർ സിംഗും ഒരേ സ്വദേശികളാണെന്നും പോലീസ് അറിയിച്ചു.

In retaliation for discipline; school students stab principal to death

Share Email
Top