ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ റീജിയണ്‍ പ്രവത്തനോദ്ഘാടനം ജൂലൈ 13 ന്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ റീജിയണ്‍ പ്രവത്തനോദ്ഘാടനം ജൂലൈ 13 ന്

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം നാലിന് മയൂര റെസ്റ്റാറന്റ്റില്‍ (9321 Krewstown Rd, Philadelphia, PA 19115) നടത്തപ്പെടും.
പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഐ പി സി എന്‍ എ നാഷണല്‍ ലീഡേഴ്സ് സുനില്‍ ട്രൈസ്റ്റാര്‍, ഷിജോ പൗലോസ്, വൈശാഖ് ചെറിയാന്‍ എന്നിവര്‍ ഉള്‍പ്പെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നു ചാപ്റ്റര്‍ പ്രസിഡന്റ് അരുണ്‍ കോവാട്ട് പ്രസ്താവിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കണ്‍വെന്‍ഷന് മുന്നോടിയായി നടത്തപ്പെടുന്ന ഫിലാഡല്‍ഫിയ ചാപ്റ്റര്‍ കിക്കോഫിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രെഷറര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് – അരുണ്‍ കോവാട്ട് (പ്രെസിഡന്റ്റ്) 215 681 4472, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി) 267 322 8527, വിന്‍സെന്റ്റ് ഇമ്മാനുവേല്‍ (ട്രെഷറര്‍) 215 880 3341, റോജിഷ് സാമുവേല്‍ (വൈസ് പ്രെസിഡന്റ്റ്), ജോര്‍ജ് ഓലിക്കല്‍ (ജോയ്ന്റ്റ് സെക്രട്ടറി), സിജിന്‍ തിരുവല്ല (ജോയ്ന്റ്റ് ട്രെഷറര്‍), ചാപ്റ്റര്‍ മെംബേര്‍സ് ജോബി ജോര്‍ജ്, സുധാ കര്‍ത്താ, ജോര്‍ജ് നടവയല്‍, രാജു ശങ്കരത്തില്‍, ജീമോന്‍ ജോര്‍ജ്, ജിജി കോശി, ലിജോ ജോര്‍ജ്, ജിനോ ജേക്കബ്, സജു വര്‍ഗീസ്, എബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

India Press Club of North America Philadelphia Region to Inaugurate on July 13
Share Email
Top